Woman Attacked | 'മകന്‍ ഒളിച്ചോടിയതിന് പിന്നാലെ അമ്മയെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മര്‍ദനം'; പെണ്‍കുട്ടിയുടെ ബന്ധുക്കളായ 7 പേര്‍ അറസ്റ്റില്‍

 


ബെലഗാവി: (KVARTHA) മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് പിന്നാലെ അമ്മയോട് ക്രൂരത. വീട്ടമ്മയുടെ വസ്ത്രം ഉരിഞ്ഞെടുത്ത് തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് സ്ത്രീയെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ സ്ത്രീ നിലവില്‍ ചികിത്സയിലാണുള്ളത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രിയായിരുന്നു മകന്‍ യുവതിയുമായി ഒളിച്ചോടിയത്. ഇതിന് പിന്നാലെയാണ് അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കി മര്‍ദിച്ചത്. അക്രമത്തിനിരയായ സ്ത്രീയുടെ മകന്‍ ഒരു പെണ്‍കുട്ടിയുമായി കുറച്ച് നാളായി അടുപ്പത്തിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയത്. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെലഗാവിയില്‍ മാത്രമല്ല സംസ്ഥാനത്ത് ഒരിടത്തും സമാന രീതിയിലുള്ള അക്രമ സംഭവങ്ങളോടും സഹിഷ്ണുത പുലര്‍ത്തില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സിദ്ദരാമയ്യ വിശദമാക്കി. അറസ്റ്റിലായവരെ ഉടന്‍ തന്നെ കോടതിയിലെത്തിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര വിശദമാക്കി.

Woman Attacked | 'മകന്‍ ഒളിച്ചോടിയതിന് പിന്നാലെ അമ്മയെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മര്‍ദനം'; പെണ്‍കുട്ടിയുടെ ബന്ധുക്കളായ 7 പേര്‍ അറസ്റ്റില്‍



Keywords: News, National, National-News, Crime-News, Crime, Karnataka News, National News, Local News, Woman, Assaulted, Son, Elopes, Girl, Vantamuri Village, Belagavi District, Karnataka: Woman assaulted after son elopes with girl in north.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia