District Meet | സൃഷ്ടിപഥം മലയാള സാഹിത്യ കൂട്ടായ്മ ജില്ലാ സമ്മേളനം കണ്ണൂരില്‍ നടക്കും; പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം

 


കണ്ണൂര്‍: (KVARTHA) സൃഷ്ടിപഥം മലയാള സാഹിത്യ കൂട്ടായ്മയുടെ കണ്ണൂര്‍ ജില്ലാസമ്മേളനം ഡിസംബര്‍ 10 ന് 'ലിപിലയം' എന്ന പേരില്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമന്ന് ഭാരവാഹികള്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 10 മണിക്ക് പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ ടി ഒ മോഹനന്‍ അധ്യക്ഷത വഹിക്കും. സാഹിത്യ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ചടങ്ങില്‍ 11 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും സംസ്ഥാനത്തിലെ വിവിധ സ്‌കൂള്‍, കോളജ് തലത്തിലെ കുട്ടികള്‍ക്ക് കലാപരമായും സാഹിത്യപരമായും പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സാഹിത്യ പ്രസ്ഥാനമാണ് സൃഷ്ടിപഥം.

വാര്‍ത്താ സമ്മേളനത്തില്‍ സന്തോഷ് കണ്ണൂര്‍, പീതാംബരന്‍ കണ്ണോം, ഷീല നമ്പ്രം, ഉമ്മു സറീന, പ്രേമലത പങ്കെടുത്തു.

District Meet | സൃഷ്ടിപഥം മലയാള സാഹിത്യ കൂട്ടായ്മ ജില്ലാ സമ്മേളനം കണ്ണൂരില്‍ നടക്കും; പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം



Keywords: News, Kerala, Kerala-News, Kannur, Kannur-News, Srishtipatham, Malayalam Sahitya Kootayma, District Conference, Held, Kannur News, Inauguration, Musician, Padma Shri Kanhangad Ramachandran, District Meet, Kannur to host Srishtipatham Malayalam Sahitya Kootayma District Conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia