Protest | സര്‍കാര്‍ കുടിയിറക്കിയതിനാല്‍ പെരുവഴിയില്‍: കലക്ടറേറ്റിന് മുന്‍പില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് കുണ്ടന്‍ചാല്‍ നിവാസികള്‍

 


കണ്ണൂര്‍: (KVARTHA) ചിറക്കല്‍ ഗ്രാമപഞ്ചായതിലെ 14-ാം വാര്‍ഡില്‍ ചിറക്കല്‍ പുഴാതി കുണ്ടന്‍ചാല്‍ കോളനിയില്‍ നിന്നും അധികൃതര്‍ കുടിയിറക്കിയ അഞ്ച് കുടുംബങ്ങള്‍ തല ചായ്ക്കാന്‍ ഒരിടത്തിന് വേണ്ടി നെട്ടോട്ടമോടുക യാണെന്ന് കോളനിവാസികള്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണ്ണിടിച്ചില്‍ ഭീഷണി കാരണമാണ് അധികൃതര്‍ ഈ കുടുംബങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. രണ്ടു വര്‍ഷത്തിനിടെ മൂന്നു മാസത്തേക്ക് മാത്രമാണ് വാടക ചിറക്കല്‍ പഞ്ചായത് നല്‍കിയത്. ഇപ്പോള്‍ 6500 മുതല്‍ 8000 വരെ മാസ വാടക നല്‍കിയാണ് കുടുംബം കഴിയുന്നത്

അധികൃതര്‍ നിസ്സംഗത തുടരുകയാണെങ്കില്‍ ചിറക്കല്‍ പഞ്ചായതിന് മുന്നില്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൂടില്‍ കെട്ടി സമരം നടത്തുമെന്നും ഇവര്‍ അറിയിച്ചു.

35 കുടുംബങ്ങളാണ് മണ്ണിടിച്ചല്‍ കാരണം ദുരിതമനുഭവിക്കുന്നത്. ഇതില്‍ എട്ട് കുടുംബാംഗങ്ങളോടാണ് വീട് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം അഞ്ചു കുടുംബമാണ് വാടക വീട്ടിലേക്ക് താമസം മാറിയത്.

വാര്‍ത്താസമ്മേളനത്തില്‍ ഇ എം ബിന്ദു, കെ ജയശ്രീ, എ സരസ, പി ശിജേഷ്, ടി കെ ബാബു പങ്കെടുത്തു.

Protest | സര്‍കാര്‍ കുടിയിറക്കിയതിനാല്‍ പെരുവഴിയില്‍: കലക്ടറേറ്റിന് മുന്‍പില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് കുണ്ടന്‍ചാല്‍ നിവാസികള്‍



Keywords: News, Kerala, Kerala-News, Kannur-News, Kannur, Government, Eviction, Kannur News, Kundanchal Residents, Protest, Built, Hut, Collectorate, Press Meet, Press Conference, Press Club, House, Landslide, Kannur: Kundanchal Residents will build hut infront of Collectorate to protest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia