Book Release | അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ കണ്ണൂര്‍ ചരിത്രം പുസ്തക പ്രകാശനവും കുടുംബ സംഗമവും 31 ന് കണ്ണൂരില്‍

 


കണ്ണൂര്‍: (KVARTHA) അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കണ്ണൂരില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പെടുത്തി 'പോരാട്ടവീര്യത്തിന്റെ കണ്ണൂര്‍ ഓര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം 31 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. 48 വര്‍ഷം പിന്നിട്ട പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ പുതുതലമുറയുമായി പങ്കുവെക്കുന്നതിനാണ് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Book Release | അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ കണ്ണൂര്‍ ചരിത്രം പുസ്തക പ്രകാശനവും കുടുംബ സംഗമവും 31 ന് കണ്ണൂരില്‍

രാവിലെ 10 മണിക്ക് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്റെ അധ്യക്ഷതയില്‍ റിപ്പോര്‍ട്ടര്‍ ടിവി കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ആര്‍ എസ് എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങും. പരിപാടിയുടെ ഭാഗമായി അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദ്ദനങ്ങളും കാരാഗ്രഹവാസവും ഏറ്റുവാങ്ങിയ പോരാളികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന അടിയന്തരാവസ്ഥ പീഡിത കുടുംബ സംഗമവും നടക്കും. ആര്‍ എസ് എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യും. പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തും.

അസോസിയേഷന്‍ ജില്ലാ അധ്യക്ഷന്‍ കെ.എന്‍. നാരായണന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ വിഷയാവതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ പുസ്തക പരിചയം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവര്‍ സംസാരിക്കും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസന്‍ സമാപന പ്രസംഗം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോക്ടര്‍ വി.എസ്. ഷേണായി സ്വാഗതവും സെക്രട്ടറി യു. മോഹന്‍ദാസ് നന്ദിയും പറയും.

അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്തുനില്‍പ്പ് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, മിസ, ഡിഐആര്‍ തടവുകാരെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായവരെയും സ്വാതന്ത്ര്യ സമര സേനാനികളായി പ്രഖ്യാപിച്ച് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, സമരത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കുക, അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം കലാലയങ്ങള്‍ പാഠ്യവിഷയം ആക്കുക, സുപ്രീം കോടതിയില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയ്ക്ക് സ്മാരകം പണിയുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവെക്കും.

അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് കെ.എന്‍. നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. ഗോവിന്ദന്‍, യു.പി. സന്തോഷ്, വി.വി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kannur History of Anti-Emergency Struggle Book Release and Family Reunion in Kannur on 31st, Kannur, News, Kannur History of Anti-Emergency Struggle, Book Release, Family Reunion, Press Meet, Compensation, Pension, Conference, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia