Quit | കണ്ണൂരില്‍ ഡിസിസി ജെനറല്‍ സെക്രടറി സി രഘുനാഥ് പാര്‍ടി വിട്ടു; ഉപേക്ഷിച്ചത് 5 പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം

 


കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ഡിസിസി ജെനറല്‍ സെക്രടറി സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് വേട്ടക്കാരന്റെ മനസാണെന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി രഘുനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. ധര്‍മടത്ത് ഗതിക്കെട്ട് തനിക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയാകേണ്ടി വന്നു. കെ സുധാകരന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിച്ചത്. കണ്ണൂര്‍ ഡിസിസിക്ക് പക്വതയും വകതിരിവുമില്ല. ഡിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Quit | കണ്ണൂരില്‍ ഡിസിസി ജെനറല്‍ സെക്രടറി സി രഘുനാഥ് പാര്‍ടി വിട്ടു; ഉപേക്ഷിച്ചത് 5 പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റാകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ സുധാകരന് കഴിഞ്ഞില്ല. സുധാകരന്‍ വന്നതിന് ശേഷം കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപായെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ടിയുടെ ഡിഎന്‍എ എല്ലാ അര്‍ഥത്തിലും മാറി. എന്നാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും സി രഘുനാഥ് പറഞ്ഞു. ഭാവികാര്യങ്ങള്‍ പിന്നീട് ആലോചിച്ചു തീരുമാനിക്കും.

കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് പേജിലൂടെയാണ് പാര്‍ടി വിടുന്ന കാര്യം അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇതേ കുറിച്ചു കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നീണ്ട അന്‍പതു വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ ജീവിതമാണ് സി രഘുനാഥ് അവസാനിപ്പിച്ചിരിക്കുന്നത്.

ഏറെക്കാലമായി പാര്‍ടി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെ പാര്‍ടിയില്‍ നിന്നും നടപടി നേരിട്ട മുന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പികെ രാഗേഷുമായി ചേര്‍ന്ന് കണ്ണൂരിലെ ഒരു ഹോടെലില്‍ നടന്ന സമാന്തര യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാല്‍ സി രഘുനാഥ് ജെനറല്‍ സെക്രടറി സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് നേരത്തെ പാര്‍ടിക്ക് നല്‍കിയതാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.

Keywords:  Kannur: DCC General Secretary C Raghunath left party, Kannur, News, Politics, DCC General Secretary, C Raghunath, Resignation, Congress, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia