Arrested | കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറി പഴ്‌സിനകത്തെ പണം മോഷ്ടിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര്‍ റിമാന്‍ഡില്‍

 


കണ്ണൂര്‍: (KVARTHA) രാത്രി കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറി ഡ്രൈവറുടെ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ തലശ്ശേരി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം സാജിദ്, പി അനീസ് എന്നിവരെയാണ് തലശ്ശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

Arrested | കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറി പഴ്‌സിനകത്തെ പണം മോഷ്ടിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര്‍ റിമാന്‍ഡില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച രാത്രി പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹി പാലത്തിന് സമീപം വെച്ച് രണ്ടുപേര്‍ കൈ കാണിക്കുകയും തലശ്ശേരിയിലേക്ക് കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറുകയുമായിരുന്നു. പിലാക്കൂല്‍ എത്തിയപ്പോള്‍ വെള്ളം കുടിക്കാനായി ഡാഷ് ബോര്‍ഡ് തുറന്നപ്പോള്‍ ഡാഷ് ബോര്‍ഡിനുള്ളില്‍ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പഴ്‌സ് കാണാത്തതിനെ തുടര്‍ന്ന് ചോദിച്ചപ്പോള്‍ ഇരുവരും പെട്ടെന്ന് കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

Arrested | കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറി പഴ്‌സിനകത്തെ പണം മോഷ്ടിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര്‍ റിമാന്‍ഡില്‍

തുടര്‍ന്ന് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി ടൗണില്‍ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

പ്രതികള്‍ നേരത്തെ പിടിച്ചു പറിയുള്‍പെടെയുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രിയില്‍ റോഡരികില്‍ നിന്നും വാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

Keywords:  Kannur: 2 Arrested For Money Robbery, Kannur, News, Arrested, Robbery, Money, Police, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia