Follow KVARTHA on Google news Follow Us!
ad

Hospitalized | കെ ചന്ദ്രശേഖര്‍ റാവുവിന് വീണ് ഇടുപ്പെല്ലിന് പൊട്ടല്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെലങ്കാന മുന്‍ മുഖ്യമന്ത്രിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

കോണ്‍ഗ്രസിനോടേറ്റ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു K Chandrasekhar Rao, Hospitalized, Injury, Treatment, Politics
ഹൈദരാബാദ്: (KVARTHA) തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് വീട്ടില്‍ വീണ് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെയാണ് അപകടം. അപകടത്തില്‍ ഇടുപ്പെല്ലിന് പൊട്ടലേറ്റതായി സംശയിക്കുന്നതിനാല്‍ 69കാരനായ റാവുവിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

K Chandrasekhar Rao hospitalized in Hyderabad after fall, may need surgery, Hyderabad, News, K Chandrasekhar Rao, Hospitalized, Injury, Treatment, Politics, Assembly Election, National

ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്. 2014 മുതല്‍ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെസിആര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടേറ്റ പരാജയത്തിന് ശേഷം കഴിഞ്ഞ മൂന്നുദിവസമായി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. അനുയായികള്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ചെങ്കിലും കാമറെഡ്ഡിയില്‍ തോറ്റപ്പോള്‍ ഗജ് വേല്‍ സീറ്റില്‍ ജയിച്ചുകയറിയിരുന്നു. 2014ല്‍ തെലങ്കാന പിറന്നതിന് ശേഷമുള്ള ബിആര്‍എസിന്റെ ആദ്യ പരാജയമാണിത്.

മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയും കെസിആറും തമ്മിലുള്ള പോരാട്ടത്തിലൂടെ രാജ്യശ്രദ്ധ നേടിയ കാമറെഡ്ഡി മണ്ഡലത്തില്‍ പക്ഷെ ജയിച്ചു കയറിയത് ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിയായിരുന്നു. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) 39 സീറ്റുകളിലാണ് വിജയിക്കാനായത്.

11 മന്ത്രിമാര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡി വ്യാഴാഴ്ചയാണ് തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Keywords: K Chandrasekhar Rao hospitalized in Hyderabad after fall, may need surgery, Hyderabad, News, K Chandrasekhar Rao, Hospitalized, Injury, Treatment, Politics, Assembly Election, National. 

Post a Comment