New Year | പുതുവര്‍ഷം പിറന്നു; ആദ്യമെത്തിയത് കിരിബാത്തിയില്‍, പിന്നാലെ ന്യൂസിലാന്‍ഡിലും; ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു

 


ന്യൂഡെല്‍ഹി: (KVARTHA) പുതുവര്‍ഷം പിറന്നു, ആദ്യമെത്തിയത് മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്‍ഡ്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിന് പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു.

New Year | പുതുവര്‍ഷം പിറന്നു; ആദ്യമെത്തിയത് കിരിബാത്തിയില്‍, പിന്നാലെ ന്യൂസിലാന്‍ഡിലും; ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു

അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തുക. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്ര അംഗീകാരത്തിലുള്ള ഒരു സാങ്കല്പിക രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

ന്യൂസിലാന്‍ഡിന് ശേഷം ആസ്‌ട്രേലിയ, ജപാന്‍ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ പുതുവര്‍ഷമെത്തും. പിന്നീട് ചൈന, ഇന്‍ഡ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കും. പസഫിക് സമുദ്രത്തില്‍ യു എസിന്റെ ഭാഗമായ അമേരികന്‍ സമോവ, ബേകര്‍ ഐലന്‍ഡ് തുടങ്ങിയ ദ്വീപുകളാണ് ഏറ്റവും അവസാനം പുതുവര്‍ഷം ആഘോഷിക്കുക.

Keywords:  It's 2024 in New Zealand, Kiribati! When will other nations welcome New Year, New Delhi, News, New Year, Celebration, New Zealand, Kiribati, Island, US, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia