Gaza | ഗസ്സയിൽ ബന്ദികളാക്കപ്പെട്ട സ്വന്തം പൗരന്മാരെ വധിച്ച് ഇസ്രാഈൽ സൈന്യം; അബദ്ധം പറ്റിയതെന്ന് വിശദീകരണം; യുദ്ധത്തിൽ 3 സൈനികർ കൂടി കൊല്ലപ്പെട്ടു

 


ഗസ്സ: (KVARTHA) സൈനിക ആക്രമണത്തിനിടെ വടക്കന്‍ ഗസ്സയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രാഈൽ സൈന്യം കൊലപ്പെടുത്തി. അതേസമയം, അബദ്ധത്തിൽ സംഭവിച്ചതാണെന്ന് സൈന്യം വിശദീകരിച്ചു. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ മൂന്ന് യുവാക്കളായ യോതം ഹൈം (28) സമര്‍ തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

Gaza | ഗസ്സയിൽ ബന്ദികളാക്കപ്പെട്ട സ്വന്തം പൗരന്മാരെ വധിച്ച് ഇസ്രാഈൽ സൈന്യം; അബദ്ധം പറ്റിയതെന്ന് വിശദീകരണം; യുദ്ധത്തിൽ 3 സൈനികർ കൂടി കൊല്ലപ്പെട്ടു

വടക്കന്‍ ഗസ്സയിലെ ഷെജയ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘമാണ് മൂന്ന് യുവാക്കളെയും കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇസ്രാഈൽ സൈന്യം, സുതാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ഹമാസ് പോരാളികളുമായി ഇസ്രാഈൽ സൈന്യം കടുത്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു.

ബന്ദികളാക്കിയവരെയെല്ലാം നാട്ടിലേക്ക് കൊണ്ടുവരിക എന്നത് യുദ്ധത്തിലെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഇസ്രാഈൽ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബന്ദികൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഹമാസ് ആക്രമണത്തിൽ പിടിക്കപ്പെട്ട 100 ലധികം ബന്ദികൾ ഇപ്പോഴും ഗസ്സയിൽ തടവിലുണ്ട്.

അതേസമയം, ഗസ്സയിലെ പോരാട്ടത്തിൽ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രാഈൽ സൈന്യം അറിയിച്ചു. തെക്കൻ ഗസ്സ മുനമ്പിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിന്റെ വടക്കൻ ഭാഗത്ത് നടന്ന പോരാട്ടത്തിലാണ് മൂന്നാമത്തെ ഇസ്രാഈലി സൈനികൻ കൊല്ലപ്പെട്ടത്. നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രാഈൽ സൈന്യം വ്യക്തമാക്കി.

Keywords: News, World News, Gaza, Palestine, Hamas, Israel, Gaza, Israel Suffers A Big Setback In Gaza; 3 Soldiers, 3 Hostages Killed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia