Critical Situation | നാസ സന്ദര്‍ശിക്കാനെത്തി; അമേരികയില്‍ ഹോടെലിലെ നീന്തല്‍ കുളത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍; ആരോഗ്യ നിലയില്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതിയുണ്ടാവുന്നില്ലെന്ന് സൂചന

 


ഫ്‌ലോറിഡ: (KVARTHA) അമേരികയില്‍ ഹോടെലിലെ നീന്തല്‍ കുളത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ആളുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍. കുവൈതില്‍ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശിയായ പ്രജോബ് എന്ന വിദ്യാര്‍ഥിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നത്.

ഫ്‌ലോറിഡയിലെ അഡ്വെന്റ് ഹെല്‍ത് ആശുപത്രിയില്‍ ഇപ്പോള്‍ തീവ്രപരിചരണത്തിലാണ് പ്രജോബ്. ആരോഗ്യ നിലയില്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതിയുണ്ടാവുന്നില്ലെന്നാണ് സൂചന. പ്രജോബിന്റെ മാതാപിതാക്കള്‍ ഓര്‍ലാന്റോയില്‍ എത്തിയിട്ടുണ്ട്. കുട്ടിയുടെ ചികിത്സാ ആവശ്യാര്‍ഥം ക്രൗഡ് ഫന്‍ഡിങ് പ്ലാറ്റ്‌ഫോം വഴി ഇതിനോടകം 40,000 ഡോളര്‍ പിരിച്ചെടുത്തിട്ടുണ്ട്.

ഫ്‌ലോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുവൈതിലെ ഇന്‍ഡ്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുന്ന 12-ാം ക്ലാസുകാരന്‍. 60 സഹപാഠികളും ആറ് അധ്യാപകരും ഒപ്പമുണ്ടായിരുന്നു. നവംബര്‍ 23ന് ഫ്‌ലോറിഡയിലെ ഹോടെലിലെ നീന്തല്‍കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ പ്രജോബ് അപകടത്തില്‍പെടുകയായിരുന്നു.

14 മിനിറ്റോളം വെള്ളത്തിനടിയിലായ പ്രജോബിനെ പിന്നീട് അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ലെങ്കില്‍ വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടോയെന്ന കടുത്ത തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.

അതേസമയം അപകടത്തിനുശേഷം സ്‌കൂള്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. പ്രജോബിനൊപ്പം ഉണ്ടായിരുന്ന എല്ലാവരും കുവൈതിലേക്ക് തിരികെ പോവുകയും ചെയ്തു. പ്രജോബിന്റെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്ന ഒപ്പമുണ്ടായിരുന്ന രണ്ട് അധ്യാപകരും ഉത്തരവാദിത്തം ഏല്‍ക്കാതെ തിരികെ പോയത് ഫ്‌ലോറിഡയിലെ ഇന്‍ഡ്യന്‍ സമൂഹത്തിനിടയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Critical Situation | നാസ സന്ദര്‍ശിക്കാനെത്തി; അമേരികയില്‍ ഹോടെലിലെ നീന്തല്‍ കുളത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍; ആരോഗ്യ നിലയില്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതിയുണ്ടാവുന്നില്ലെന്ന് സൂചന



Keywords: News, World, World-News, Accident-News, Critical Situation, Student, Health, Hospital, Treatment, America, NASA, Florida, Kuwait, Swimming Pool, Accident, Educational Trip, Hotel, Teachers, Parents, Ventilator, Indian student who went Florida to visit NASA centre in highly critical situation after an accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia