Found Dead | സമ്പന്നരായ ഇന്‍ഡ്യന്‍ വംശജരായ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഗൃഹനാഥന്റെ മൃതദേഹത്തിനടുത്ത് തോക്ക്

 


ന്യൂയോര്‍ക്: (KVARTHA) സമ്പന്നരായ ഇന്‍ഡ്യന്‍ വംശജരായ ദമ്പതികളെയും അവരുടെ കൗമാരക്കാരിയായ മകളെയും യുഎസിലെ മസാച്യുസെറ്റ്സിലെ ഏറ്റവും സമ്പന്നമായ എന്‍ക്ലേവുകളിലൊന്നിലെ അവരുടെ മാളികയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാകേഷ് കമല്‍(57), ടീന(54) ഇവരുടെ 18വയസുള്ള മകള്‍ അരിയാന എന്നിവരാണ് മരിച്ചത്.

സമീപകാലത്തായി ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോവറില്‍ 50 ലക്ഷം ഡോളര്‍ വിലമതിക്കുന്ന വസതിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഈ ആഡംബര വീട് ഒരുവര്‍ഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട് 30 ലക്ഷം ഡോളറിന് വില്‍ക്കാന്‍ ദമ്പതികള്‍ നിര്‍ബന്ധിതരായി.

2021ല്‍ കംപനി പാപരായി എന്നു കാണിച്ച് ദമ്പതികള്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ മതിയായ രേഖകളില്ലാത്തതിനാല്‍ കേസ് തള്ളുകയായിരുന്നു. രേഖകള്‍ പ്രകാരം ഇവര്‍ 2019ലാണ് 40 ലക്ഷം ഡോളര്‍ മൂല്യമുള്ള 11കിടപ്പുമുറികളുള്ള 19,000 ചതുരശ്ര അടി വരുന്ന വസതി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.

ടീനയും ഭര്‍ത്താവും എഡ്യുനോവ എന്ന പേരിലുള്ള വിദ്യാഭ്യാസ കംപനി നടത്തിയിരുന്നു. 2016ല്‍ തുടങ്ങിയ എഡ്യുനോവ കംപനി 2021ല്‍ പിരിച്ചുവിട്ടു. കംപനിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറായിരുന്നു ടീന. എഡ്യുനോവയിലെത്തും മുമ്പ് രാകേഷ് നിരവധി വിദ്യാഭ്യാസ കണ്‍സല്‍ടിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Found Dead | സമ്പന്നരായ ഇന്‍ഡ്യന്‍ വംശജരായ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഗൃഹനാഥന്റെ മൃതദേഹത്തിനടുത്ത് തോക്ക്

 

അമേരികന്‍ റെഡ്‌ക്രോസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ടീന. ഡെല്‍ഹി യൂനിവേഴ്‌സിറ്റിയിലും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലുമാണ് ടീന പഠിച്ചത്. രാകേഷ് ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി, എം ഐ ടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. ദമ്പതികളുടെ മകളായ അരിയാന വെര്‍മോണ്ടിലെ മിഡില്‍ബറി കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു.

രണ്ടുദിവസമായി ഇവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധു വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പുറത്തുനിന്ന് ആരെങ്കിലും വന്ന് കൊലപ്പെടുത്തിയതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവരുടെ താമസസ്ഥലത്താണ് മൂന്നുപേരുടെയും മൃതദേഹം കണ്ടതെന്നും പൊലീസ് പറഞ്ഞു. കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാകേഷിന്റെ മൃതദേഹത്തിനടുത്ത് തോക്ക് കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.

Keywords:
News, World, World-News, Police-News, Indian-Origin Couple, Found Dead, US News, Mansion News, Domestic Violence, Suspected, Police, Indian-Origin Couple Found Dead At US Mansion, Domestic Violence Suspected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia