COVID | ഇന്ത്യയിൽ വീണ്ടും കോവിഡ് ശക്തി പ്രാപിച്ചു; 5 മരണങ്ങൾ, രോഗബാധിതർ അതിവേഗം വർധിക്കുന്നു; സജീവ കേസുകളുടെ എണ്ണം 1,701 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

 


ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് കോവിഡ് വീണ്ടും അതിവേഗം വർധിക്കുന്നത് ആരോഗ്യ വകുപ്പിന്റെ ആശങ്ക വർധിപ്പിച്ചു. ഞായറാഴ്ച 335 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി, സജീവ കേസുകളുടെ എണ്ണം 1,701 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അഞ്ച് മരണങ്ങൾ ഉണ്ടായി. ഇതിൽ കേരളത്തിൽ മാത്രം നാല് പേരും ഒരാൾ ഉത്തർപ്രദേശിലുമാണ് മരണപ്പെട്ടത്. കോവിഡ്-19-ന്റെ ഉപവകഭേദമായ ജെഎൻ വൺ (JN.1) രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

COVID | ഇന്ത്യയിൽ വീണ്ടും കോവിഡ് ശക്തി പ്രാപിച്ചു; 5 മരണങ്ങൾ, രോഗബാധിതർ അതിവേഗം വർധിക്കുന്നു; സജീവ കേസുകളുടെ എണ്ണം 1,701 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇതുവരെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.50 കോടിയാണ് (4,50,04,816). രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 4.46 കോടിയായി (4,44,69,799) ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 5,33,316 പേർ കോവിഡ് -19 മൂലം മരിച്ചു, മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് -19 വാക്‌സിൻ നൽകിയിട്ടുണ്ട്.

തിരുവന്തപുരം സ്വദേശിയായ 79 കാരിക്കാണ് കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. ആർടിപിസിആർ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് പുതിയ വകഭേദം കണ്ടെത്താനായത്. നവംബർ 18നു കോവിഡ് സ്ഥീരികരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13 നാണ് ലഭ്യമായത്. ഒമിക്രോണ്‍ ജെ.എന്‍.വണ്‍ എന്ന വകഭേദമാണ് ജനിതക പരിശോധനയില്‍ കേരളത്തില്‍ കണ്ടെത്തിയത്. അതേസമയം ആശങ്ക വേണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരിശോധന കര്‍ശനമാക്കിയെന്നും പ്രായമായവരും മറ്റ് സുഖങ്ങള്‍ ഉള്ളവരും കരുതല്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Keywords: News, National, New Delhi, COVID, JN.1, Health, Lifestyle, Diseases, Mumps, India Registers 1,701 New COVID Cases; 5 Deaths.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia