Accidental Death | റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; പിതാവ് ഓടിച്ച ഓടോ റിക്ഷ മറിഞ്ഞ് വണ്ടിയിലുണ്ടായിരുന്ന 10 വയസുകാരന് ദാരുണാന്ത്യം

 


ഇടുക്കി: (KVARTHA) തൊടുപുഴയില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് ഓടിച്ച ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന മകന് ദാരുണാന്ത്യം. ഉടുമ്പന്നൂര്‍ പനച്ചിക്കല്‍ സുനീറിന്റെ മകന്‍ മുഹമ്മദ് ശഫ്ഹാന്‍ (10) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഉടുമ്പന്നൂര്‍-കരിമണ്ണൂര്‍ പാതയ്ക്ക് സമീപമായിരുന്നു അപകടം. ഓടോ റിക്ഷ ഓടിച്ചിരുന്ന സുനീറിനും വാഹനം മുട്ടിയ കുട്ടിയ്ക്കും പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയില്‍ നടക്കുന്ന മറൈന്‍ എക്സിബിഷന്‍ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Accidental Death | റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; പിതാവ് ഓടിച്ച ഓടോ റിക്ഷ മറിഞ്ഞ് വണ്ടിയിലുണ്ടായിരുന്ന 10 വയസുകാരന് ദാരുണാന്ത്യം

 

റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിക്കാനായി സുനീര്‍ ഓടോ റിക്ഷ വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ഹോടെലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ സംഘത്തിലെ കുട്ടിയാണ് റോഡ് മുറിച്ചു കടന്നത്. ഈ കുട്ടിയെ ചെറുതായി തട്ടിയ ഓടോ റിക്ഷ റോഡില്‍ വട്ടം മറിഞ്ഞു. ഇതോടെ മുഹമ്മദ് ശഫ്ഹാന്‍ വാഹനത്തിനടിയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത് മുതലക്കോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഹമ്മദ് ശഫ്ഹാന്‍ ഉടുമ്പന്നൂര്‍ പാറേക്കവല എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം ഖബറടക്കം പാറേക്കവല മുഹിയദ്ദീന്‍ ജുമാ മസ്ജിദില്‍ നടത്തി. ഏകസഹോദരി ശഫ്‌സ.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Idukki News, 10 Year Old, Child, Boy, Died, Auto Rickshaw, Overturned, Thodupuzha News, Accident, Accidental Death, Idukki: 10 Year old child dies after auto rickshaw overturned in Thodupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia