Arrested | പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച നടത്തിയെന്ന കേസില്‍ മുഖ്യ പ്രതി തമിഴ്നാട്ടില്‍ പിടിയില്‍

 


കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ നഗരത്തില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് 16 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്നുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. തമിഴ് നാട് മേട്ടുപ്പാളയം കരുമാക്കല്‍ സ്വദേശി ചിന്നത്തമ്പിയുടെ മകന്‍ രാജ (59)യാണ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. മേട്ടുപ്പാളയത്ത് വച്ചാണ് പയ്യന്നൂര്‍ എസ് ഐ എംവി ഷീജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

Arrested | പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച നടത്തിയെന്ന കേസില്‍ മുഖ്യ പ്രതി തമിഴ്നാട്ടില്‍ പിടിയില്‍

പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് പിറകില്‍ ചേരിക്കല്‍ മുക്കില്‍ താമസിക്കുന്ന പൂര്‍ണിമ സുനില്‍ കുമാറിന്റെ വീടാണ് കഴിഞ്ഞ 29 ന് പുലര്‍ചെ കുത്തി തുറന്ന് കവര്‍ച നടത്തിയത്. വീട്ടുകാര്‍ തലശ്ശേരിയിലുള്ള ബന്ധു വീട്ടില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റ മണിച്ചിത്രത്താഴ് പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. അകത്തെ മുറികളിലെ മൂന്ന് ഷെല്‍ഫുകളും തകര്‍ത്ത നിലയിലായിരുന്നു.

കിടപ്പ് മുറിയിലെ ഷെല്‍ഫ് തകര്‍ത്ത് 16 പവന്‍ തൂക്കം വരുന്ന മാലയും മോതിരവും 25,000 രൂപയുമാണ് കവര്‍ന്നത്. തൊട്ടടുത്ത സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ആരാധന മഹോത്സവം നടക്കുന്നതിനിടെയാണ് കവര്‍ച.

Keywords:  House robbery; Main accused arrested, Kannur, News, House Robbery, Accused, Arrested, Police, Temple, Payyanur, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia