Injured | തെങ്ങു വീണ് വീട് തകര്‍ന്നു; ഉറങ്ങിക്കിടന്ന പിതാവും മകനും പരുക്കുകളോടെ രക്ഷപ്പെട്ടു

 


കുട്ടനാട്: (KVARTHA) തെങ്ങു വീണ് വീട് തകര്‍ന്നു. വീടിനകത്ത് ഉറങ്ങിക്കിടന്ന പിതാവും മകനും പരുക്കുകളോടെ രക്ഷപ്പെട്ടു. തലവടി പഞ്ചായത് എട്ടാം വാര്‍ഡില്‍ സ്ലായിപ്പറമ്പ് വീട്ടില്‍ സഞ്‌ജേഷിന്റെ വീടിനു മുകളിലേക്ക് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് തെങ്ങ് കടപുഴകി വീണത്.

Injured | തെങ്ങു വീണ് വീട് തകര്‍ന്നു; ഉറങ്ങിക്കിടന്ന പിതാവും മകനും പരുക്കുകളോടെ രക്ഷപ്പെട്ടു

വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പുഷ്പാംഗതന്‍ (58). മകന്‍ അഭിജിത് (24) എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഷ്പാംഗതന്റെ പിതാവ് ഭാസ്‌കരന്‍, ഭാര്യ എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Keywords:  House Collapsed After falling coconut tree; Father and son escaped with injuries,
Alappuzha, News, Accident, Injury, Hospitalized, Family, Pushpangatha, Sanjesh, Coconut tree, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia