Christmas Tree | ക്രിസ്മസ് ട്രീ ഒരു അലങ്കാരം മാത്രമല്ല, ഇങ്ങനെയുമുണ്ട് ഗുണങ്ങൾ! നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഇതാ

 


ന്യൂഡെൽഹി: (KAVRTHA) സാന്റാക്ലോസും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമെല്ലാം ക്രിസ്മസിന്റെ പ്രത്യേകതകളാണ്. ക്രിസ്മസ് ട്രീ അലങ്കരിക്കൽ ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലാണ്. ഫിർ, പൈൻ മരങ്ങളാണ് പ്രധാനമായും ക്രിസ്മസ് ട്രീ യായി ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വിവിധ തരത്തിലുള്ള തൈകളുണ്ട്. ഡഗ്ലസ് ഫിർ, നോബിൾ ഫിർ, ഫേസർ ഫിർ, ബാൾസംഫിർ എന്നിങ്ങനെ പല തരമുണ്ട്. പൈൻ മരത്തിൽ സ്കോച്ച് പൈൻ, വെർജീന്യൻ പൈൻ എന്നീ മരങ്ങളും ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നുണ്ട്.

Christmas Tree | ക്രിസ്മസ് ട്രീ ഒരു അലങ്കാരം മാത്രമല്ല, ഇങ്ങനെയുമുണ്ട് ഗുണങ്ങൾ! നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഇതാ

ക്രിസ്മസ് ട്രീ മനോഹരമായി അലങ്കരിച്ചാൽ സന്തോഷവും ഐശ്വര്യവും വീട്ടിൽ വരുമെന്ന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ വീട്ടിൽ ഒരു ക്രിസ്മസ് ട്രീ ഉണ്ടായിരിക്കുന്നത് എത്രത്തോളം പ്രയോജനകരമാണെന്ന് നിങ്ങൾക്കറിയാമോ? ഈ ചെടിക്ക് വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി നേട്ടങ്ങൾ മാത്രമല്ല, മറ്റ് ചില ഗുണങ്ങളുമുണ്ട്. കൃത്രിമ മരത്തിന് പകരം യഥാർഥ ക്രിസ്മസ് ട്രീ ഉപയോഗിച്ചാലേ ഇതിൽ മിക്ക ഗുണങ്ങളും ലഭിക്കൂവെന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

കുടുംബത്തിൽ ഐക്യം വർധിപ്പിക്കുന്നു

ക്രിസ്മസ് ട്രീ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഐക്യത്തിന്റെ വികാരം സൃഷ്ടിക്കുന്നു. കുടുംബത്തോടൊപ്പം പാരമ്പര്യങ്ങളും ഓർമകളും സൃഷ്ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ക്രിസ്മസ് ട്രീ തയ്യാറാക്കൽ. ക്രിസ്മസ് വേളയിൽ ഇത് ഒരുമിച്ച് അലങ്കരിക്കുമ്പോൾ, വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഇടയിൽ ഐക്യം സൃഷ്ടിക്കുന്നു. ഇത് മാനസികപരമായി ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

പരിസരം ശുദ്ധീകരിക്കുന്നു 

യഥാർത്ഥ ക്രിസ്മസ് ട്രീ കാർബൺ ഡൈ ഓക്സൈഡും മറ്റ് വാതകങ്ങളും ആഗിരണം ചെയ്ത് പുതിയ ഓക്സിജൻ പുറപ്പെടുവിച്ചുകൊണ്ട് വീട്ടിലെ പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നു. ഇതുകൂടാതെ, ഈ വൃക്ഷത്തിന്റെ അത്ഭുതകരമായ സൗരഭ്യവും വീടിന്റെ അന്തരീക്ഷത്തെ സുഗന്ധമാക്കുന്നു. 

ബാക്ടീരിയകളെയും പ്രാണികളെയും നീക്കം ചെയ്യാം 

ബാക്ടീരിയ, പ്രാണികൾ, ഫംഗസ് തുടങ്ങിയ വിവിധ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ക്രിസ്മസ് ട്രീ സഹായിക്കുന്നു. ഒരു പഠനമനുസരിച്ച്, ക്രിസ്മസ് ട്രീയിൽ ഫൈറ്റോൺസൈഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് എല്ലാവർക്കും നല്ലതാണ്.

സമ്മർദം കുറയ്ക്കുന്നു 

ഒരു പഠനമനുസരിച്ച്, മാനസികവും ശാരീരികവുമായ ക്ഷീണം കുറയ്ക്കാൻ ക്രിസ്മസ് ട്രീ ഉപയോഗപ്രദമാണ്. അരോമാതെറാപ്പിസ്റ്റുകൾ ഇത് ഉപയോഗിക്കുന്നു, കാരണം ഇതിന്റെ സുഗന്ധം സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. 

ജലദോഷമോ പനിയോ അകറ്റാം 

കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു പഠനം, യഥാർത്ഥ ക്രിസ്മസ് ട്രീ  ജലദോഷമോ പനിയോ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മരങ്ങൾ ഇലയിലും പുറംതൊലിയിലും വിഷാംശം വലിച്ചെടുക്കുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ ദുർഗന്ധം നിറഞ്ഞ വായു വമിക്കുകയും പരിസരം ശുദ്ധീകരിക്കുകയും ചെയ്യുന്നു.

Keywords: News, Malayalam, Health, Christmas tree, Star, Fever, Tree, Leaf, Health Benefits Of Christmas Tree
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia