Bills | അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ച 3 പുതിയ ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

 


ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഷ്കരിക്കുന്നതിനായി ലോക്സഭയിൽ അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് സർക്കാർ ഈ തീരുമാനമെടുത്തത്. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചില ശുപാർശകളുടെ അടിസ്ഥാനത്തിൽ പുതിയ ബില്ലുകൾ കൊണ്ടുവരുമെന്നാണ് വിവരം.

Bills | അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ച 3 പുതിയ ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമനില്‍ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഈ ബില്ലുകൾ ഓഗസ്റ്റ് 11 ന് പാർലമെന്റിൽ മൺസൂൺ സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.

ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗലൈംഗികതയും ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി സമിതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനോട് പ്രധാനമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ൽ സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Keywords: News, National, New Delhi, Government, Criminal Law Bills, Politics, Central Govt.,   Government withdraws 3 new criminal law bills.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia