Google | പാകിസ്താനികൾ ഏറ്റവും കൂടുതൽ ഇൻ്റർനെറ്റിൽ തിരഞ്ഞത് ഈ 4 ഇന്ത്യക്കാരെ കുറിച്ച്! പുറത്തുവിട്ട് ഗൂഗിൾ

 


ന്യൂഡെൽഹി: (KVARTHA) വിവിധ രാജ്യത്തെ ആളുകൾ ഇന്റർനെറ്റിൽ ഏതൊക്കെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ തിരഞ്ഞുവെന്ന് വർഷാവസാനത്തിൽ ഗൂഗിൾ ലിസ്റ്റ് പുറത്തിറക്കാറുണ്ട്. ഈ വർഷത്തെ പട്ടികയും പുറത്ത് വന്നിരിക്കുകയാണ്. അതിൽ പാകിസ്താനികൾ ഏറ്റവും കൂടുതൽ തിരഞ്ഞ നാല് ഇന്ത്യക്കാരുണ്ട്. ഈ നാല് പേരും ഇന്ത്യയിലും ജനപ്രിയരാണ്.

Google | പാകിസ്താനികൾ ഏറ്റവും കൂടുതൽ ഇൻ്റർനെറ്റിൽ തിരഞ്ഞത് ഈ 4 ഇന്ത്യക്കാരെ കുറിച്ച്! പുറത്തുവിട്ട് ഗൂഗിൾ

അക്ഷയ് കുമാറാണ് ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ സിനിമയുടെ വലിയൊരു മുഖമാണ് അക്ഷയ് കുമാർ. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അദ്ദേഹത്തിന്റെ സിനിമകൾ കാണാറുണ്ട്. ഈ വർഷം പാകിസ്താനികൾ ഇദ്ദേഹത്തെ ഒരുപാട് ഗൂഗിളിൽ അന്വേഷിച്ചു.

ടൈഗർ ഷ്രോഫ്

ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ടൈഗർ ഷ്രോഫ് എന്ന ബോളിവുഡിലെ പുതിയ നായകനാണ് എന്നതാണ് കൗതുകകരമായ കാര്യം. ഹീറോപന്തിയിലൂടെ യാത്ര ആരംഭിച്ച ടൈഗർ ഷ്രോഫ് ഇന്ന് ബോളിവുഡിൽ നിരവധി വമ്പൻ സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമകൾക്ക് പുറമേ, കരുത്തുറ്റ ശരീരത്തിനും ആക്ഷൻ രംഗങ്ങൾക്കും അദ്ദേഹം ഏറെ ചർച്ച ചെയ്യപ്പെടുന്നു. യുവാക്കൾക്കിടയിൽ വൻ ആരാധകരുള്ള താരമാണ് ടൈഗർ ഷ്രോഫ്.

ശുഭ്മാൻ ഗിൽ

ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ. ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച ഭാവിയാണ് ശുഭ്മാൻ ഗില്ലെന്നാണ് വിലയിരുത്തുന്നത്.

നാലാം സ്ഥാനത്ത് കജോൾ

ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായ കജോളിന് ഇന്ത്യയിലും പാകിസ്താനിലും ആരാധകരുണ്ട്. ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു കജോൾ. എന്നാൽ അടുത്തിടെ അവർ ബിഗ് സ്ക്രീനിൽ തിരിച്ചെത്തി. ഒ ടി ടി ആയാലും സിനിമ ആയാലും രണ്ടിടത്തും കാജോൾ തന്റെ സ്വാധീനം ഉറപ്പിച്ചു.

Keywords: News, National, New Delhi, Google, Internet, Pakistan, Internet, Cinema, Cricket Player, OTT,   Google's Year in Search: Unveiling Pakistan's most searched topics.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia