Gold Smuggling | തിരുവനന്തപുരം- കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒളിപ്പിച്ചത് ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും സംയുക്തമായും

 


തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം- കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ നിന്നായി ഒരു കോടി 18 ലക്ഷം രൂപ വിലയുള്ള രണ്ടുകിലോ സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ മറച്ചുവെച്ചും യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം കണ്ടെത്തിയത്.

Gold Smuggling | തിരുവനന്തപുരം- കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട; ഒളിപ്പിച്ചത് ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും സംയുക്തമായും

തിങ്കളാഴ്ച പുലര്‍ചെ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനത്തിന്റെ 28-ഡി എന്ന സീറ്റിനടിയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇത് കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കുഴമ്പുരൂപത്തിലുള്ള ഒന്നര കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയിലൂടെ കണ്ടെടുത്തത്. ഏകദേശം 70 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ശാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരനില്‍നിന്ന് 48 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പിടികൂടി. കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിഹാബുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണത്തെ കുഴമ്പുരൂപത്തിലാക്കിയശേഷം മൂന്ന് കാപ്‌സൂളുകളിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ടു സംഭവങ്ങളിലും കസ്റ്റംസ് കേസെടുത്തു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4210 ഗ്രാം സ്വര്‍ണസംയുക്തമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. അബൂദബിയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണസംയുക്തത്തില്‍നിന്ന് 2624 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് മൊത്തം 1.85 കോടി വിലവരും.

സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിഹാബുദ്ദീന്‍(44), കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശ തോമസ് (33), കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹാരിസ് (42) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എയര്‍ ഇന്‍ഡ്യയുടെ അബൂദബി-കോഴിക്കോട് വിമാനത്തിലാണ് ശിഹാബുദ്ദീന്‍, ആശ തോമസ് എന്നിവര്‍ കോഴിക്കോട്ടെത്തിയത്. ഇരുവരും 1152 ഗ്രാം വീതം സ്വര്‍ണസംയുക്തമാണ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ 2304 ഗ്രാം സ്വര്‍ണസംയുക്തത്തില്‍നിന്ന് 2142 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 1.33 കോടി രൂപ വിലവരും.

എയര്‍ അറേബ്യയുടെ അബൂദബി-കോഴിക്കോട് വിമാനത്തിലാണ് ഹാരിസ് കോഴിക്കോട്ടെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 906 ഗ്രാം സ്വര്‍ണസംയുക്തമാണ് കണ്ടെടുത്തത്. ഇതില്‍നിന്ന് 482 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 52 ലക്ഷം രൂപ വിലവരും.

Keywords:  Gold smuggling at Thiruvananthapuram and Karipur, Thiruvananthapuram, News, Karipur, Gold Smuggling, Flight, Passengers, Air India, Customes, Inspection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia