Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ ശഫാദില്‍ (29) നിന്ന് 97.72 ലക്ഷംവില വരുന്ന 1571 ഗ്രാം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടികൂടിയത്.

26ന് ഉച്ചയ്ക്ക് അബൂദബിയില്‍ നിന്നും ഐഎക്‌സ് 718 എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയ യാത്രക്കാരന്‍ 1765 ഗ്രാം സ്വര്‍ണമിശ്രിതം ആറ് കാപ്‌സൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുവച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണ മിശ്രിതത്തില്‍ നിന്നാണ് 1571ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.


Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി അറസ്റ്റില്‍



കസ്റ്റംസ് അസ്സിസ്റ്റന്റ് കമീഷണര്‍ ഇ വികാസ്, സി മനോജ് കുമാര്‍, സൂപ്രണ്ടുമാരായ പി കെ ഹരിദാസന്‍, എന്‍ സി പ്രശാന്ത്, ഹെഡ് ഹവില്‍ദാര്‍ ബാലന്‍ കുനിയില്‍, ഡ്രൈവര്‍ കെ വി സജിത്ത്, ബെന്നി തോമസ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Keywords: News, Kerala, Kerala-News, Regional-News, Malayalam-News, Gold Seized, Kannur News, International Airport, Malappuram Native, Arrested, Customs, Gold seized from Kannur Airport; Malappuram native arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia