Follow KVARTHA on Google news Follow Us!
ad

Gold Price | ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 160 രൂപ കുറഞ്ഞു

ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപ Gold Rate, Silver Rate, Gold News
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (12.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5675 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

തിങ്കളാഴ്ച (11.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5695 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45560 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37720 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.




Keywords:
News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price December 12 Kerala.

Post a Comment