Dawood Ibrahim | 'വിഷം ഉള്ളില്‍ ചെന്നിട്ടുണ്ട്'; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്

 


കറാച്ചി: (KVARTHA) അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്. ദാവൂദ് പാകിസ്താനിലെ കറാച്ചിയിലെ ആശുപത്രിയിലാണുള്ളത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വിഷം ഉള്ളില്‍ച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വന്‍ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രി കെട്ടിടത്തിലെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദാവൂദിന്റെ അടുത്ത ബന്ധുക്കളായ അലി ശാ പാര്‍കറുമായും സാജിദ് വഗ്ലെയുമായും ബന്ധപ്പെട്ട് ദാവൂദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.

രണ്ടാം വിവാഹത്തിനുശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരി ഹസീന പാര്‍കറുടെ മകന്‍ അലി ശാ പാര്‍കര്‍ പറഞ്ഞിരുന്നു. കറാച്ചിയിലെ അബ്ദുല്ല ഖാസി ബാബ ദര്‍ഗയ്ക്ക് പിറകിലെ റഹിംഫക്കിക്ക് സമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് അലി ശാ പാര്‍കര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇന്‍ഡ്യയില്‍ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജന്‍സികള്‍ ദാവൂദിനെതിരെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

Dawood Ibrahim | 'വിഷം ഉള്ളില്‍ ചെന്നിട്ടുണ്ട്'; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്



Keywords: News, World, World-News, Police-News, Fugitive Don, Dawood Ibrahim, Hospitalized, Karachi News, Poisoned, Pakistan, Family, Police, Mumbai Police, Fugitive don Dawood Ibrahim hospitalised in Karachi, believed to be poisoned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia