Follow KVARTHA on Google news Follow Us!
ad

Farewell No | ഏഴാം നമ്പര്‍ ഇനി സ്വപ്‌നത്തില്‍ മാത്രം! ഇന്‍ഡ്യന്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല; ധോണിയോടുള്ള ആദരസൂചകമായി ജഴ്‌സി പിന്‍വലിച്ച് ബിസിസിഐ

സച്ചിന്‍ തെന്‍ഡുല്‍കറുടെ 10-ാം നമ്പറും നേരത്തേ പിന്‍വലിച്ചിരുന്നു Farewell Number 7, BCCI, Retires, MS Dhoni, Iconic Jersey, Young Players, Advised,
മുംബൈ: (KVARTHA) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയോടുള്ള ആദരസൂചകമായി ഏഴാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ബിസിസിഐ. ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിക്ക് വിരമിക്കല്‍ അനുവദിക്കുന്നതായി ബിസിസിഐ ഇന്‍ഡ്യന്‍ ടീമിനെ അറിയിച്ചു. ജഴ്‌സി നമ്പരായിരുന്ന ഏഴ് ഇനി ഇന്‍ഡ്യന്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല.

ഇന്‍ഡ്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകള്‍ നല്‍കിയ താരവുമായ ധോണിയോടുള്ള ബഹുമാന സൂചകമായാണ് ജഴ്‌സിക്ക് 'വിരമിക്കല്‍' നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി തിരഞ്ഞെടുക്കരുതെന്ന് യുവതാരങ്ങള്‍ക്കും നിലവിലെ ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പുതിയ താരങ്ങള്‍ക്ക് ജഴ്‌സിയില്‍ ഏഴ്, 10 നമ്പരുകള്‍ ഇനി ലഭിക്കില്ലെന്നും മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തേ ക്രികറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍കറുടെ 10-ാം നമ്പര്‍ ജഴ്‌സിയും ബിസിസിഐ പിന്‍വലിച്ചിരുന്നു. 10-ാം നമ്പര്‍ ജഴ്‌സി ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ ഇപ്പോള്‍ ധരിക്കുന്നില്ല. സമാന രീതിയില്‍ ഏഴാം നമ്പരും ഇനി ലഭിക്കില്ലെന്ന് ബിസിസിഐ താരങ്ങളെ അറിയിച്ചു.

രാജ്യാന്തര ക്രികറ്റ് മതിയാക്കിയെങ്കിലും എം എസ് ധോണി ഇപ്പോഴും ഐപിഎല്‍ കളിക്കുന്നുണ്ട്. 2024 സീസണിനുള്ള തയാറെടുപ്പിലാണ് ധോണി. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപര്‍ കിങ്‌സിനെ കിരീടത്തിലേക്ക് നയിച്ച ധോണി 2024നുശേഷം കളിക്കുമോയെന്ന് വ്യക്തമല്ല.

സച്ചിന്‍ വിരമിച്ചതിനുശേഷം പേസര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ 10-ാം നമ്പര്‍ ജഴ്‌സി ഉപയോഗിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ 10-ാം നമ്പര്‍ ബിസിസിഐ പിന്‍വലിച്ചു. ധോണി കളി മതിയാക്കിയെങ്കിലും ഏഴാം നമ്പര്‍ ജഴ്‌സി ബിസിസിഐ ആര്‍ക്കും നല്‍കിയിരുന്നില്ല. ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് ജഴ്‌സിയില്‍ ഉപയോഗിക്കാന്‍ നിലവില്‍ 60 നമ്പരുകളാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, ഒരു താരം ഒരു വര്‍ഷത്തിലധികം ടീമിന് പുറത്തിരുന്നാലും അദ്ദേഹത്തിന്റെ ജഴ്‌സി നമ്പര്‍ പുതിയ താരങ്ങള്‍ക്ക് ബിസിസിഐ ഇപ്പോള്‍ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ 30 ജഴ്‌സി നമ്പരുകള്‍ മാത്രമാണ് ബാക്കിയുള്ളത്.




Keywords: News, National, National-News, Sports, Sports-News, Farewell Number 7, BCCI, Retires, MS Dhoni, Iconic Jersey, Young Players, Advised, Not to Pick, Number, MS Dhoni's No. 7, Iconic Shirt, Sports, Player, Cricket, Farewell No. 7! BCCI retires MS Dhoni’s iconic jersey; young players advised not to pick number.

Post a Comment