Arrested | പുതൂരില്‍ ആനക്കൊമ്പുകളും നാടന്‍ തോക്കുകളും അടക്കം വന്‍ ആയുധ ശേഖരവുമായി മൂന്നുപേര്‍ വനം വകുപ്പിന്റെ പിടിയില്‍

 


അട്ടപ്പാടി: (KVARTHA) പുതൂര്‍ ഇലവഴിച്ചിയില്‍ വന്‍ ആയുധ ശേഖരവുമായി മൂന്നുപേര്‍ വനം വകുപ്പിന്റെ പിടിയില്‍. രണ്ട് ആനക്കൊമ്പുകളും ആറ് നാടന്‍ തോക്കുകളും വിവിധ തരത്തിലുള്ള ആയുധ ശേഖരവുമാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനക്കൊമ്പുകള്‍ വില്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

Arrested | പുതൂരില്‍ ആനക്കൊമ്പുകളും നാടന്‍ തോക്കുകളും അടക്കം വന്‍ ആയുധ ശേഖരവുമായി മൂന്നുപേര്‍ വനം വകുപ്പിന്റെ പിടിയില്‍

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തുടര്‍പരിശോധനയിലാണ് പുലിയുടേയും കരടിയുടേയും പല്ലുകള്‍, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകള്‍ തുടങ്ങിയവയും വേട്ടയ്ക്കുപയോഗിക്കുന്ന മാരകായുധങ്ങളും കണ്ടെടുത്തത്. രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Keywords:  Elephant tusk and guns have been seized by forest officials; 3 Arrested, Palakkad, News, Arrested, Forest Officers, Seized, Rescued, Probe, Weapons, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia