Follow KVARTHA on Google news Follow Us!
ad

Order | സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്

മാതാപിതാക്കളുടെ അനുമതിയില്ലാതെ സാന്റാക്ലോസിന്റെ വേഷം ധരിക്കാന്‍ പാടില്ല Santa Claus, Christmas, Celebration, Warning, School, National News
ഭോപാല്‍: (KVARTHA) സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്. മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ ആഘോഷങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നാണ് സര്‍കാരിന്റെ നിര്‍ദേശം. സ്വകാര്യ സ്‌കൂളുകള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 

Don’t let kids dress up as Santa Claus without parents’ permission: District education officer to schools in MP, Bhopal, News, Religion, Santa Claus, Christmas, Celebration, Warning, School, National News.

ക്രിസ്മസ് ട്രീ നിര്‍മാണം, സാന്റാക്ലോസിന്റെ വേഷം ധരിക്കല്‍ അടക്കമുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കണമെങ്കില്‍ മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി നല്‍കണമെന്നും നിര്‍ദേശമുണ്ട്. അനിഷ്ടകരമായ സാഹചര്യമോ സംഭവമോ തടയുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും വകുപ്പ് വ്യക്തമാക്കി.

ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നാല്‍ സ്ഥാപനത്തിനെതിരെ ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവിന് പിന്നാലെ ഭോപാലിലെ വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബചാവോ മഞ്ച് സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളെ സാന്റാ ക്ലോസിന്റെ വേഷം ധരിപ്പിക്കരുതെന്നും ക്രിസ്മസിന് നീണ്ട അവധി നല്‍കരുതെന്നും പ്രസിഡന്റ് ചന്ദ്രശേഖര്‍ തിവാര്‍ ആവശ്യപ്പെട്ടു.

ദീപാവലിക്ക് രണ്ട് ദിവസത്തെ അവധി മാത്രം അനുവദിക്കുമ്പോള്‍ ക്രിസ്മസിന് 10 ദിവസമാണ് നല്‍കുന്നതെന്നും തിവാര്‍ പറയുന്നു. 2022ല്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളോട് സാന്റാക്ലോസിന്റെ വേഷം ധരിക്കാനോ ക്രിസ്മസ് മരങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെടരുതെന്ന് സ്‌കൂളുകളോട് വി എച് പി ആവശ്യപ്പെട്ടിരുന്നു. ഇത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് വി എച് പിയുടെ ആരോപണം.

Keywords: Don’t let kids dress up as Santa Claus without parents’ permission: District education officer to schools in MP, Bhopal, News, Religion, Santa Claus, Christmas, Celebration, Warning, School, National News.

Post a Comment