Follow KVARTHA on Google news Follow Us!
ad

Thomas Chazhikadan | 'കേ​ട്ടാ​ൽ മ​തി, ഇങ്ങോട്ടൊ​ന്നും പ​റ​യേ​ണ്ടെ​ന്ന നി​ല​പാ​ട് ​കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തി​നെ​ന്ത് ഗുണം?'; കോട്ടയം എംപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കത്തോലിക്കാ സഭയ്ക്കും അതൃപ്തി; അതിരൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; വികസന ആവശ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തോമസ് ചാഴിക്കാടന് ആക്ഷേപങ്ങൾ പുത്തരിയല്ല, കൈമുതൽ എതിരാളികളുടെ പോലും പ്രശംസ നേടുന്ന പ്രവർത്തനങ്ങൾ

'ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നേ​റ്റ മുറിവു​ത​ന്നെ​യാ​ണ്' Thomas Chazhikadan, Chief Minister, Kerala Congress, കേരള വാർത്തകൾ
കോട്ടയം: (KVARTHA) നവകേരള സദസ് വേദിയിൽ കോട്ടയം എംപി തോമസ് ചാഴിക്കാടനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വിവാദമായിരിക്കെ കത്തോലിക്കാ സഭയ്ക്കും വിഷയത്തിൽ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി ദീപിക ദിനപത്രത്തിൽ എഡിറ്റോറിയൽ. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചാണ് 'കൊ​ടു​ത്ത​ത് എം​പി​ക്ക്, കൊ​ണ്ടത് ജ​ന​ങ്ങ​ൾ​ക്ക്’ എന്ന തലക്കെട്ടിൽ ദീപിക വ്യാഴാഴ്ച എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ന​​വ​​കേ​​ര​​ള​​ത്തോ​​ട​​ല്ല ​​കാല​​ഹ​​ര​​ണ​​പ്പെ​​ട്ട നാ​​ടു​​വാ​​ഴി സംസ്കാരത്തോടാ​​ണ് മുഖ്യമന്ത്രി ചേർന്നുനിൽക്കുന്നതെന്നും അ​ക​മ്പടി ​വാ​ഹ​ന​ങ്ങ​ളും പ​രി​വാ​ര​ങ്ങ​ളും അധികാര​പ്ര​മ​ത്ത​രെ വ​ഴി​തെ​റ്റി​ക്കു​ന്നുവെന്നുമുള്ള ശക്തമായ വിമർശനമാണ് ദീപിക ഉന്നയിച്ചിരിക്കുന്നത്.

Deepika strongly criticized Chief Minister

നവകേരള സദസ് വേദിയിൽ തോമസ് ചാഴിക്കാടൻ എം പി നടത്തിയ സ്വാഗത പ്രസംഗത്തിൽ റബർ വില തകർച്ച അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ പരാതി അറിയിക്കാനുള്ള വേദിയല്ല നവ കേരള സദസെന്നും എംപിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിർഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി അപമാനിച്ചു എന്ന പൊതുവികാരം കേരള കോൺഗ്രസ് എമിൽ ഉണ്ടങ്കിലും നേതൃത്വം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് അടക്കം അവസരം മുതെലെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദീപികയുടെ എഡിറ്റോറിയൽ കൂടി പുറത്തുവന്നിരിക്കുന്നത്.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി​യെ, അ​തൊ​ന്നും പ​റ​യേ​ണ്ട​ത് ഈ ​വേദിയി​ല​ല്ല എ​ന്നു പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ൽ​വ​ച്ചു​ത​ന്നെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ച്ച​ത് ശ​രി​യാ​യി​ല്ലെന്നും
മു​​ന്ന​​ണി​​യി​​ലെ ക​​ക്ഷി​​യെ​​ന്ന നി​​ല​​യി​​ൽ ചാ​​ഴി​​കാ​​ട​​നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ടി​​ക്കും അ​​തു ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കേ​​ണ്ടി വ​​ന്നേ​​ക്കാമെന്നും പക്ഷേ ജനങ്ങളുടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ടു മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​തി​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നേ​റ്റ മുറിവു​ത​ന്നെ​യാ​ണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.

മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ളാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. റബ​റി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്ക​ണം, പാ​ലാ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്ക​ണം, ചേ​ർ​പ്പു​ങ്ക​ൽ പാ​ലം പൂർത്തീ​ക​രി​ക്ക​ണം. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പാ​ലാ​യി​ലെ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യി​രു​ന്നു എം​പി. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് എം​പി​യെ മു​ഖ്യ​മ​ന്ത്രി ശാ​സ​നാ​രൂ​പ​ത്തി​ൽ വി​മ​ർ​ശി​ച്ച​ത്. പാ​ലാ​യി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ലു​ട​നെ, പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന റ​ബ​ർ താ​ങ്ങു​വി​ല വർ​ധി​പ്പി​ക്കു​മെ​ന്ന അ​മി​ത​പ്ര​തീ​ക്ഷ‍​യൊ​ന്നും എം​പി​ക്കോ നാ​ട്ടു​കാ​ർ​ക്കോ കാ​ണി​ല്ല. പ​ക്ഷേ, അ​ത്ത​ര​മൊ​രു ആവശ്യം ഓ​ർ​മി​പ്പി​ക്കാ​ൻ പോ​ലും സ്ഥ​ല​വും സാ​ഹ​ച​ര്യ​വും നോ​ക്കേ​ണ്ടി​വ​രു​ന്ന​ത് ഗ​തി​കേ​ടാ​ണെന്നും എഡിറ്റോറിയലിലുണ്ട്.

പാ​ലാ​യി​ലേ​തു​പോ​ലെ രൂ​ക്ഷ​മ​ല്ലെ​ങ്കി​ലും ക​ണ്ണൂ​ർ മ​ട്ട​ന്നൂ​രി​ൽ ഇ​ത്ത​ര​മൊ​രു വി​മ​ർ​ശ​നം മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ കെ ശൈ​ല​ജ​യ്ക്കും നേ​രി​ടേ​ണ്ടി​വ​ന്നു. അ​ധ്യ​ക്ഷ​പ്ര​സം​ഗ​ക​യാ​യ ശൈ​ല​ജ കൂ​ടു​ത​ൽ സംസാരിച്ചതി​നാ​ൽ പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കു സം​സാ​രി​ക്കാ​ൻ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​വി​ടെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെന്ന് ചൂണ്ടിക്കാട്ടിയ ദീപിക, ​പറ​യു​ന്ന​തു കേ​ട്ടാ​ൽ മ​തി, ഇങ്ങോട്ടൊ​ന്നും പ​റ​യേ​ണ്ടെ​ന്ന നി​ല​പാ​ടു​കൊ​ണ്ട് കേ​ഡ​ർ പാ​ർ​ടി​ക്ക​ല്ലാ​തെ ജ​നാ​ധി​പ​ത്യ​ത്തി​നെ​ന്തു ഗു​ണമെന്നും ചോദിക്കുന്നുണ്ട്. നേരത്തെ തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചതിൽ കടുത്ത പ്രതിഷേധം ചില കത്തോലിക്ക വൈദികരും പ്രകടിപ്പിച്ചിരുന്നു. സഭയുടെ കർഷക സംഘടനയുടെ ചുമതലയുള്ള വൈദീകനടക്കം മുഖ്യമന്ത്രിയുടെ പ്രഭാത വിരുന്നിൽ നിന്ന് വിട്ടുനിന്നിരുന്നു.

വികസനത്തിന് തോമസ് ചാഴിക്കാടന്‍ സ്റ്റൈൽ

വികസന കാര്യങ്ങളിൽ ശക്തമായി ഇടപെടുന്ന വ്യക്തിത്വമെന്ന് പ്രതിച്ഛായയുള്ള നേതാവാണ് തോമസ് ചാഴിക്കാടന്‍. അതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റ കഠിനാധ്വാനവും ഏതറ്റം വരെയും പോകാനുള്ള പ്രാപ്തിയും എതിരാളികളും ചൂണ്ടിക്കാട്ടുന്നു. നിലവിലെ ലോക്സഭയുടെ കാലത്ത് 100 ശതമാനം എംപി തുക വിനിയോഗിച്ച കേരളത്തിലെ ഏക എംപിയും ചാഴിക്കാനാണ്. ഇതൊക്കെ കാണാതെയാണ് പിണറായി വിജയന്‍ തോമസ് ചാഴികാടനെ വിമര്‍ശിച്ചതെന്നതാണ് ശ്രദ്ധേയം.

പിണറായി വിജയൻ ചാഴിക്കാടനെ കുറിച്ച് ഉയർത്തിയ വിമര്‍ശനം കുറച്ചുകൂടി മാന്യമായ ഭാഷയില്‍ അല്‍പം നര്‍മം കലര്‍ത്തി 2001 ല്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് എകെ ആന്‍റണിയും ഉന്നയിച്ചിരുന്നു. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 33 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാ‍ടന വേദിയായ 'നിര്‍മാണോത്സവം' ചടങ്ങിലായിരുന്നു സംഭവം. മെഡികല്‍ കോളജ് ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിൽ എംഎല്‍എയായിരുന്നു അന്ന് തോമസ് ചാഴിക്കാടന്‍. വികസന കാര്യങ്ങളില്‍ ചാഴികാടന്‍ ഒരു ശല്യക്കാരനാണെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി എകെ ആന്‍റണി വേദിയില്‍ നടത്തിയ പരാമർശം.

ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ വരെ ചാഴികാടന്‍ നിരന്തരം കയറിയിറങ്ങി. എവിടെ, ഏത് വേദിയില്‍ വച്ച് തന്നെ കണ്ടാലും അപ്പോഴെല്ലാം ഈ ഫയലുകളുടെ കാര്യമാണ് ചാഴികാടന്‍ പറയുകയെന്നായിരുന്നു ആന്‍റണി പറഞ്ഞത്. ഇതേ വിമര്‍ശനം തൊട്ടു മുന്‍പത്തെ നായനാര്‍ സര്‍കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വിസി കബീറും കോട്ടയത്തെ വേദിയില്‍ നടത്തിയിരുന്നു. ചാഴിക്കാടന്‍ ഓരോ ഫയലുകള്‍ക്കു പിന്നാലെയും അലയുന്ന എംഎല്‍എ ആണെന്നായിരുന്നു അന്ന് കബീര്‍ പറഞ്ഞത്. നിലവിലെ പശ്ചിമ ബംഗാള്‍ ഗവര്‍ണറും കേരളത്തിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന സിവി ആനന്ദബോസ് ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരന്‍ എന്നായിരുന്നു
അടുത്തിടെ ചാഴിക്കാടനെ വിശേഷിപ്പിച്ചത്.

ചാര്‍ടേർഡ് അകൗണ്ടന്‍റ് പാസായി ബാങ്ക് മാനജരായി ജോലി നോക്കുമ്പോഴായിരുന്നു ചാഴികാടന്‍ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തിയത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എതിർചേരികളിൽ നിന്നും പ്രശംസ നേടുന്ന പ്രവർത്തനമാണ് ചാഴിക്കാടന്റെ കൈമുതൽ. അങ്ങനെയുള്ള ഒരു വ്യക്തിയെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിൽ കേരള കോൺഗ്രസ് അണികൾക്കിടയിലും അതൃപ്തിയുണ്ട്.

Keywords: News, Kerala, Kottayam, Thomas Chazhikadan, Chief Minister, Kerala Congress, Nava Kerala Sadas, Politics,  Deepika strongly criticized Chief Minister.
< !- START disable copy paste -->

Post a Comment