Covid Virus | കോവിഡ് പാടെ അപ്രത്യക്ഷമായെന്ന് കരുതി ആശ്വസിക്കരുത്; വൈറസ് എവിടെയും പോയിട്ടില്ല, ഇപ്പോഴും പടര്‍ന്ന് ജീവനെടുത്തുകൊണ്ടിരിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന; ഇന്‍ഡ്യയിലും കേസുകള്‍ കൂടുന്നു; മാസ്‌ക് വീണ്ടും നിര്‍ബന്ധമാകുമോ?

 


ന്യൂഡെല്‍ഹി: (KVARTHA) രണ്ടു രണ്ടര വര്‍ഷക്കാലം ലോകം മുഴുവനും പേടിയോടെ കണ്ടിരുന്ന കോവിഡ് വൈറസ് പാടെ അപ്രത്യക്ഷമായെന്ന് കരുതി ആശ്വസിക്കരുത്, ഒരിടവേളയ്ക്കു ശേഷം വീണ്ടും ലോകത്തെ പലഭാഗങ്ങളിലും കോവിഡ് നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ BA.2.86 എന്ന വകഭേദമാണ് പലയിടത്തും വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

ഇന്‍ഡ്യയിലും കോവിഡ് കേസുകളുടെ കാര്യത്തില്‍ നേരിയ വര്‍ധനവുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇരുപത്തിനാലു മണിക്കൂറിനിടെ മുപ്പത്തിയൊന്ന് പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആക്റ്റീവ് കേസുകളുടെ നില 249 ആയി.

Covid Virus | കോവിഡ് പാടെ അപ്രത്യക്ഷമായെന്ന് കരുതി ആശ്വസിക്കരുത്; വൈറസ് എവിടെയും പോയിട്ടില്ല, ഇപ്പോഴും പടര്‍ന്ന് ജീവനെടുത്തുകൊണ്ടിരിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന; ഇന്‍ഡ്യയിലും കേസുകള്‍ കൂടുന്നു; മാസ്‌ക് വീണ്ടും നിര്‍ബന്ധമാകുമോ?

ശനിയാഴ്ച മാത്രം രാജ്യത്ത് 42 കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക, യുകെ, ഫ്രാന്‍സ്, മലേഷ്യ, ഓസ്‌ട്രേലിയ, ഫിലിപീന്‍സ് തുടങ്ങിയ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

രൂപാന്തരം സംഭവിച്ചും മാറ്റം സംഭവിച്ചും കോവിഡ് വൈറസ് ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ സാംക്രമിക രോഗപ്രതിരോധ വിഭാഗം ഇടക്കാല ഡയറക്ടറായ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. കോവിഡ് ഇപ്പോഴും ഒരു ഭീഷണിയായി തുടരുന്നുണ്ടെന്ന് മാത്രമല്ല, ഇപ്പോള്‍ പലരാജ്യങ്ങളിലും വ്യാപിക്കുന്നുണ്ടെന്നും മഹാമാരിക്കാലത്ത് ലോകാരോഗ്യസംഘടനയുടെ ടെക്‌നികല്‍ ലീഡ് കൂടിയായിരുന്ന മരിയ പറഞ്ഞു.

'ലോകം കോവിഡില്‍ നിന്ന് ഏറെ മുന്നോട്ടുപോയി. ആളുകള്‍ സ്വയം സുരക്ഷിതരാകാന്‍ പഠിച്ചു. പക്ഷേ ഈ വൈറസ് എവിടെയും പോയിട്ടില്ല. ഇപ്പോഴും പടരുകയാണ്. രൂപാന്തരം സംഭവിച്ചും മാറ്റം സംഭവിച്ചുകൊണ്ടുമിരിക്കുകയാണ്. ജീവനെടുത്തുകൊണ്ടിരിക്കുകയാണ്' - എന്നും മരിയ പറഞ്ഞു.

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മാത്രം ഓസ്‌ട്രേലിയയില്‍ 500 കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് 160 ശതമാനം കൂടുതലാണിത്. കോവിഡ് നിരക്കുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയിലെ പലഭാഗങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. മലേഷ്യയില്‍ കഴിഞ്ഞയാഴ്ച 2,305 കോവിഡ് കേസുകളും ഫിലിപ്പീന്‍സില്‍ 175 കേസുകളം രേഖപ്പെടുത്തി.

ഈ മാസമാദ്യം JN.1, HV.1 എന്നീ വകഭേദങ്ങളുടെ മേല്‍ അമേരികയിലെ സിഡിസി( Disease Control and Prevention) മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്തംബറില്‍ അമേരികയില്‍ സ്ഥിരീകരിച്ച JN.1 യുകെ., യുഎസ്, പോര്‍ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിരുന്നു.

Keywords:  Covid: Amid global rise, India sees 31 new infections in 24 hours, New Delhi, News, Covid Case, Report, Warning, Health, Heal Department, Mask, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia