Congress | തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ്; ഹൈദരാബാദിൽ ബസുകൾ സജ്ജീകരിച്ചു; എന്തിനും തയ്യാറായി ഡി കെ ശിവകുമാറും സംഘവും

 


ഹൈദരാബാദ്: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് മുന്നേറുന്നതിനിടെ ആവശ്യമെങ്കിൽ വിജയിക്കുന്ന എംഎൽഎമാരെ മാറ്റാൻ ഹൈദരാബാദിലെ സ്റ്റാർ ഹോട്ടലിൽ ബസുകൾ സജ്ജീകരിച്ച് കോൺഗ്രസ് നേതൃത്വം. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വോട്ടെണ്ണൽ പ്രവണത നിരീക്ഷിച്ച് സംസ്ഥാനത്തെ നേതാക്കൾക്ക് ഇവർ ആവശ്യമായ നിർദേശങ്ങൾ നൽകി വരുന്നുണ്ട്.
  
Congress | തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ്; ഹൈദരാബാദിൽ ബസുകൾ സജ്ജീകരിച്ചു; എന്തിനും തയ്യാറായി ഡി കെ ശിവകുമാറും സംഘവും

തെലങ്കാനയിൽ നിലവിലെ ഫല സൂചനകൾ പ്രകാരം കോൺഗ്രസ് അധികാരം പിടിക്കുമെന്നാണ് വ്യക്തമാകുന്നത്. 119 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 61, നിലവിലെ ഭരണ കക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) - 50, ബിജെപി - 4, മറ്റുള്ളവർ - 3 എന്നിങ്ങനെയാണ് ലീഡ് നില. ബിആർഎസും ബിജെപിയും ചേർന്ന് കോൺഗ്രസ് എംഎൽഎമാറി ചാക്കിട്ട് പിടിച്ച് ഭരണത്തിലേറുന്നത് തടയാനാണ് നേതാക്കളുടെ ശ്രമം.

എല്ലാവരും പാർട്ടിയോട് കൂറുള്ളവരായതിനാൽ ഒരു കോൺഗ്രസ് എംഎൽഎയും കൂറുമാറില്ലെന്ന് കർണാടക മന്ത്രി കെഎച്ച് മുനിയപ്പ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് 70ൽ അധികം സീറ്റുകൾ നേടുമെന്ന് തെലങ്കാനയുടെ എഐസിസി ചുമതലയുള്ള മാണിക്റാവു താക്കറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ശിവകുമാറും മറ്റുചില മന്ത്രിമാരും ബെംഗ്ളൂറിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയത്. തെലങ്കാനയിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഏകോപിപ്പിക്കുന്നതിനായി ശിവകുമാർ, ദീപ ദാസ് മുൻഷി, ഡോ. അജോയ് കുമാർ, കെ ജെ ജോർജ്, കെ മുരളീധരൻ എന്നിവരെ എഐസിസി നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്.

Keywords: Election, News, Politics, Election News, Telangana, Congress, Hyderabad, Mla, Bus, Bangalore, Hotel, Congress keeps buses ready in Hyderabad to shift MLAs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia