Meeting | ശബരിമലയിലെ തിരക്ക്: പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗം വിളിച്ചു

 


തിരുവനന്തപുരം: (KVARTHA) ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച അവലോകന യോഗം വിളിച്ചു. രാവിലെ 10 മണിക്ക് അവലോകന യോഗം ചേരുമെന്നാണ് അറിയിപ്പ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാര്‍ ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ചീഫ് സെക്രടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമീഷണര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Meeting | ശബരിമലയിലെ തിരക്ക്: പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗം വിളിച്ചു

വെര്‍ച്വല്‍ ക്യൂ വഴി തിങ്കളാഴ്ച 43,595 ഭക്തരാണ് ശബരിമലയില്‍ എത്തിയത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണെന്നാണ് സര്‍കാര്‍ പറയുന്നത്. കാനനപാതയില്‍ ജല അഥോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കേന്ദ്രങ്ങളും പൂര്‍ണ സജ്ജം. ഭക്തജന തിരക്കിനെ തുടര്‍ന്ന് പമ്പയില്‍ പുതിയ കിയോസ്‌കുകളും സജ്ജമായി.

കഴിഞ്ഞ ആഴ്ചയേക്കാള്‍ കൂടുതലായി ഒരു മിനുറ്റില്‍ 80-85 പേരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിടുന്നത്. നടപ്പന്തലില്‍ മാളികപ്പുറങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുക്കിയ പ്രത്യേക നടപ്പാതയും അയ്യപ്പ ദര്‍ശനം എളുപ്പത്തിലാക്കുന്നു. ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനപാതയില്‍ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് കടത്തിവിടുന്നത്.

സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂടീവ് മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്‍ റവന്യൂ സ്‌ക്വാഡിനെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1950 പൊലീസുകാരെയാണ് ശബരിമലയിലാകെ വിന്യസിപ്പിച്ചിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്കും ഉദ്യോഗസ്ഥകര്‍ക്കും ജീവനക്കാര്‍ക്കും ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ സൗജന്യ ചുക്ക് വെള്ളവും ബിസ്‌കറ്റ് വിതരണവും സജീവമാണ്.

Keywords:  CM Pinarayi Vijayan summons high level meeting to solve Sabarimala pilgrim rush issue, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Sabarimala, Pilgrims, Police, Protection, High Level Meeting, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia