Follow KVARTHA on Google news Follow Us!
ad

Deve Gowda | സമാന്തരയോഗം വിളിച്ചത് പാര്‍ടി ഭരണഘടനക്ക് വിരുദ്ധം; സികെ നാണുവിനെ ജെ ഡി എസില്‍ നിന്ന് പുറത്താക്കിയെന്ന് എച് ഡി ദേവഗൗഡ

പ്രതിസന്ധി രൂപപ്പെട്ടത് എന്‍ഡിഎയുടെ ഭാഗമായതോടെ CK Nanu Expelled, JDS, Deve Gowda, Meeting, Allegation, NDA, National News
ബംഗ്ലൂരു: (KVARTHA) സികെ നാണുവിനെ ജെ ഡി എസില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ച് എച് ഡി ദേവഗൗഡ. 2024-ല്‍ പുതുതായി സംസ്ഥാനസമിതികള്‍ പുനഃസംഘടിപ്പിക്കുമെന്നും ദേവഗൗഡ പറഞ്ഞു. ഏക ദേശീയ വൈസ് പ്രസിഡന്റായ സി കെ നാണു സമാന്തരയോഗം വിളിച്ചത് പാര്‍ടി ഭരണഘടനക്ക് വിരുദ്ധമാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി. നേരത്തേ കര്‍ണാടക സംസ്ഥാന അധ്യക്ഷനായ സിഎം ഇബ്രാഹിമിനെയും ദേവഗൗഡ പുറത്താക്കിയിരുന്നു.

CK Nanu expelled from JDS says Deve Gowda, Bengaluru, News, CK Nanu Expelled, JDS, Deve Gowda, Meeting, Allegation, NDA, National News.

തിങ്കളാഴ്ച സികെ നാണുവും സിഎം ഇബ്രാഹിമും ചേര്‍ന്ന് ബംഗ്ലൂരുവില്‍ ജെ ഡി എസില്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇരുവരും വിളിച്ചുചേര്‍ക്കുന്ന യോഗം പാര്‍ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു. സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു.

ജെ ഡി എസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്‍ ഡി എയില്‍ ചേര്‍ന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം, ജെ ഡി എസിലെ എന്‍ ഡി എ വിരുദ്ധനീക്കത്തിനൊപ്പം നില്‍ക്കാതെ ഒളിച്ചുകളി തുടരുകയാണ് കേരളത്തിലെ ജെ ഡി എസ് നേതൃത്വം.

Keywords: CK Nanu expelled from JDS says Deve Gowda, Bengaluru, News, CK Nanu Expelled, JDS, Deve Gowda, Meeting, Allegation, NDA, National News.

Post a Comment