Result | ഛത്തീസ്ഗഡിൽ വാശിയേറിയ പോരാട്ടം, മുഖ്യമന്ത്രി പിന്നിൽ; മുന്നേറുന്നത് മരുമകൻ!

 


റായ്പൂർ: (KVARTHA) ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറുമ്പോൾ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ പടാൻ മണ്ഡലത്തിൽ പിന്നിലാണ്. അനന്തരവനും ബിജെപി സ്ഥാനാർത്ഥിയുമായ വിജയ് ബാഗേലാണ് ലീഡ് ചെയ്യുന്നത്. നിലവിൽ ദുർഗിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് വിജയ് ബാഗേൽ. 
Result | ഛത്തീസ്ഗഡിൽ വാശിയേറിയ പോരാട്ടം, മുഖ്യമന്ത്രി പിന്നിൽ; മുന്നേറുന്നത് മരുമകൻ!
ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രി അന്തരിച്ച അജിത് ജോഗിയുടെ മകനുമായ അമിത് ജോഗിയും പടാൻ മണ്ഡലത്തിൽ മത്സരരംഗത്തുണ്ട്. ശക്തമായ ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്. അതേസമയം, ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദിയോ അംബികാപൂർ സീറ്റിൽ ലീഡ് ചെയ്യുന്നു.

ഇതിന് മുമ്പ് 2013ലും 2008ലും അമ്മാവനും മരുമകനും മുഖാമുഖം വന്നിരുന്നു. 2013ൽ ഭൂപേഷ് ബാഗേൽ വിജയിച്ചപ്പോൾ 2008ൽ വിജയ് ബാഗേൽ ആദ്യമായി എംഎൽഎയായി. 2018ലെ തിരഞ്ഞെടുപ്പിൽ ഭൂപേഷ് ബാഗേലിനെതിരെ മോത്തിലാൽ സാഹു ആയിരുന്നു ബിജെപി സ്ഥാനാർഥി. നിലവിൽ സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് 49 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി 40 സീറ്റുകളിൽ മുന്നിലാണ്.

Keywords:  Election News, Politics, Telangana,Chief Minister, Bjp, Raipur, Result, Nephew, Chief Minister trailing, nephew from BJP ahead in early trends.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia