Techie Died | ചെന്നൈയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

 


ചെന്നൈ: (KVARTHA) മലയാളി പെണ്‍കുട്ടി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു. ചെന്നൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി നിവേദ (21) ആണ് മരിച്ചത്. യുവതി ഇന്റേണ്‍ ആയി ജോലി ചെയ്യുന്ന ഐടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് മരണം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശബ്ഡം കേട്ടെത്തിയ ഓഫീസിലെ സെക്യൂരിറ്റി ഗാര്‍ഡുകളാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിവേദിതയെ കണ്ടത്. വിവരം ലഭിച്ച ഉടന്‍തന്നെ അവിടെയെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.


Techie Died | ചെന്നൈയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം



കോയമ്പതൂരില്‍ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കുന്നംകുളം മുളക്കല്‍ നാഗേന്ദ്രന്റെയും മകളാണ് നിവേദ. ഏകസഹോദരി: ശ്രുതിലയ. സംസ്‌കാരം കോയമ്പതൂരില്‍ നടത്തി.

Keywords: News, National, National-News, Accident-News, Obituary-News, Keralite, Woman, Techie, Office Building, Chennai News, Tamil Nadu News, Funeral, Family, Sixth Storey, Chennai: Kerala IT Woman dies after falling from sixth storey of building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia