Notice | പാന്‍ മസാല കംപനികള്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ചു; ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ശാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് അയച്ചതായി കേന്ദ്രം അലഹബാദ് ഹൈകോടതിയില്‍

 


അലഹബാദ്: (KVARTHA) പാന്‍ മസാല കംപനികള്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ചെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് അയച്ചതായി കേന്ദ്ര സര്‍കാര്‍. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കവേയാണ് കേന്ദ്ര സര്‍കാര്‍ ഇക്കാര്യം അലഹബാദ് ഹൈകോടതിയില്‍ അറിയിച്ചത്.

Notice | പാന്‍ മസാല കംപനികള്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ചു; ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ശാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് അയച്ചതായി കേന്ദ്രം അലഹബാദ് ഹൈകോടതിയില്‍

ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും പാന്‍ മസാല കംപനികള്‍ക്ക് പരസ്യം നല്‍കുന്ന നടന്മാര്‍ക്കും പ്രമുഖര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജിക്കിടയിലാണ് കേന്ദ്രം നോടിസ് അയച്ചകാര്യം കോടതിയില്‍ വെളിപ്പെടുത്തിയത്. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈകോടതിയുടെ ലക്നൗ ബെഞ്ചിനെ അറിയിച്ചു.

കേസില്‍ വാദം കേള്‍ക്കുന്നത് ഹൈകോടതി 2024 മെയ് ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 22ന് ഇതുസംബന്ധിച്ച് സര്‍കാരിന് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈകോടതി കേന്ദ്ര കാബിനറ്റ് സെക്രടറിക്ക് നോടിസ് അയച്ചിരുന്നു. ഹര്‍ജിക്കാരന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ബെഞ്ച് നേരത്തെ കേന്ദ്രസര്‍കാരിനോട് നിര്‍ദേശിച്ചിരുന്നുവെന്ന് വൃത്തങ്ങലെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

അക്ഷയ് കുമാര്‍, ശാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോടിസ് അയച്ചതായി ഡെപ്യൂടി സോളിസിറ്റര്‍ ജെനറല്‍ എസ് ബി പാണ്ഡെ വെള്ളിയാഴ്ച ഹൈകോടതിയെ അറിയിച്ചു. അതേസമയം, അമിതാഭ് ബചന്‍ ഗുഡ്ക കംപനിയുമായുള്ള കരാര്‍ റദ്ദാക്കിയിട്ടും പരസ്യം കാണിച്ച കംപനിക്ക് വക്കീല്‍ നോടിസ് അയച്ചതായും കോടതിയെ അറിയിച്ചു.

Keywords:  Centre issued notice to Shah Rukh Khan, Akshay Kumar and Ajay Devgn over gutka ads: Allahabad HC, Allahabad, News, Centre Issued Notice, Gutka Advertisement, Petition, Shah Rukh Khan, Akshay Kumar, Ajay Devgn, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia