Follow KVARTHA on Google news Follow Us!
ad

Jobs | 10 അല്ലെങ്കിൽ പ്ലസ് ടു പാസായാൽ മതി, കേന്ദ്ര സർക്കാർ ജോലിക്ക് അവസരം! 450 ലധികം ഒഴിവുകൾ; അപേക്ഷാ നടപടികൾ തുടങ്ങി; അറിയേണ്ടതെല്ലാം

അവസാന തീയതി 2024 ജനുവരി ഒമ്പത് Jobs, Central Bank, Career, ദേശീയ വാർത്തകൾ,
ന്യൂഡെൽഹി: (KVARTHA) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (CBI) രാജ്യത്തുടനീളമുള്ള 484 സബ്-സ്റ്റാഫ്, സഫായി കർമ്മചാരി കം സബ്-സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. അപേക്ഷാ പ്രക്രിയ ഡിസംബർ 20 മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചു. ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജനുവരി ഒമ്പത് ആണ്. യോഗ്യരും താൽപര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.
 



യോഗ്യത:

2023 മാർച്ച് 31 പ്രകാരം 18 നും 26 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സഫായി കർമ്മചാരി കം സബ്-സ്റ്റാഫ് തസ്തികയ്ക്ക് പത്താം ക്ലാസ് പാസായിരിക്കണം. സബ്-സ്റ്റാഫിന് 12-ാം ക്ലാസ് പാസായിരിക്കണം. ഓൺലൈൻ പരീക്ഷയ്ക്ക് ശേഷം അഭിമുഖമുണ്ടാവും. പരീക്ഷ സമയ ദൈർഘ്യം 90 മിനിറ്റ് ആയിരിക്കും.

അപേക്ഷാ ഫീസ്

അപേക്ഷാഫീസ് അപേക്ഷകരുടെ വിഭാഗങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു, എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, വനിതാ ഉദ്യോഗാർത്ഥികൾ 175 രൂപയുംമറ്റെല്ലാവരും 850 രൂപയും അടക്കണം.

അപേക്ഷിക്കാനുള്ള നടപടികൾ

* centralbankofindia(dot)co(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* ഹോംപേജിൽ Career with Us > Current Vacancies എന്നതിലേക്ക് പോകുക
* recruitment of Safai Karmachari വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യുക
* നൽകിയിരിക്കുന്ന IBPS ലിങ്കിൽ ക്ലിക്ക് ചെയ്യുക
* സ്വയം രജിസ്റ്റർ ചെയ്ത് അപേക്ഷ നടപടികളുമായി മുന്നോട്ട് പോകുക
* ഫോം പൂരിപ്പിക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടച്ച് സമർപ്പിക്കുക
* ഭാവി ഉപയോഗത്തിനായി പകർപ്പ് ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുക്കുക

Keywords: News, News-Malayalam-News, National, National-News, Job-News, Jobs, Central Bank, Career, Central Bank of India recruitment 2023: Apply for 484 posts

Post a Comment