Bomb Threat | മംഗ്ലൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി

 


മംഗ്ലൂരു: (KVARTHA) അദാനി ഗ്രൂപിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള മംഗ്ലൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി. 'നിങ്ങളുടെ വിമാനങ്ങളില്‍ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്‌ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ അത് പൊട്ടും. ഞാന്‍ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങള്‍ ഫണിങ് എന്ന ഭീകരരുടെ സംഘത്തില്‍പെട്ടവര്‍' എന്നായിരുന്നു സന്ദേശം.

ചൊവ്വാഴ്ച രാത്രി 11.59നാണ് സന്ദേശം ലഭിച്ചതെന്നാണ് വിമാനത്താവളം അധികൃതര്‍ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. xonocikonoci10@beeble(dot)com എന്ന ഐഡിയില്‍ നിന്നാണ് മെയില്‍ വന്നതെന്നും ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതര്‍ കാണുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കനത്ത സുരക്ഷ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. പരാതിയില്‍ ബജ്‌പെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Bomb Threat | മംഗ്ലൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി


Keywords: Bomb threat: Security check carried out at Mangaluru International Airport, Mangalore, News, Protection, Mangaluru International Airport, Email, Message, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia