Body building | പെട്ടെന്ന് മസിൽ വളരണമെന്ന ആഗ്രഹം കൊള്ളാം, പക്ഷെ ഇത് നിങ്ങളെ വികലാംഗനാക്കിയേക്കാം! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 


ന്യൂഡെൽഹി: (KVARTHA) ശരീരം ഫിറ്റ് ആക്കുന്നതിനായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് യുവാക്കളുടെ ഇടുപ്പ് നശിപ്പിക്കുന്നതായി വിദഗ്ധർ. ഈ പ്രശ്നം മൂലം പല യുവാക്കൾക്കും ഇടുപ്പ് മാറ്റിവെക്കേണ്ടി വന്നു. നേരത്തെ ഈ രോഗം വാർധക്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ 10 മുതൽ 40 വയസുവരെയുള്ള യുവാക്കളെയും ഇത് ബാധിക്കുന്നുണ്ടെന്ന് രാജ്യത്തെ മുതിർന്ന അസ്ഥിരോഗ വിദഗ്ധൻ ഡോ. കൗശൽകാന്ത് മിശ്ര പറഞ്ഞു.

Body building | പെട്ടെന്ന് മസിൽ വളരണമെന്ന ആഗ്രഹം കൊള്ളാം, പക്ഷെ ഇത് നിങ്ങളെ വികലാംഗനാക്കിയേക്കാം! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹിപ് ജോയിന്റ് പെയിൻ എന്നറിയപ്പെട്ടിരുന്ന ഈ പ്രശ്‌നം മുമ്പ് അഞ്ച് ശതമാനം യുവാക്കളിൽ മാത്രമേ ഉണ്ടാകാറുള്ളൂവെങ്കിലും ഇപ്പോൾ അഞ്ച് മടങ്ങ് വർധിച്ചതായി ഡോ. മിശ്ര വ്യക്തമാക്കി. സ്റ്റിറോയിഡുകൾ എല്ലുകളിലെ രക്തചംക്രമണം കുറയ്ക്കുമെന്നും ഇത് എല്ലുകൾക്ക് കേടുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ, ഈ പ്രശ്നം ഇടുപ്പ് പൊട്ടലിൽ വരെ എത്താം. അരയിലെയും കാലുകളിലെയും വേദന അവഗണിക്കരുത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അത് നിങ്ങളെ എന്നെന്നേക്കുമായി വികലാംഗനാക്കിയേക്കാം. ഈ പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇടുപ്പ് മാറ്റിവയ്ക്കൽ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സ്റ്റിറോയിഡ് വില്ലനോ?

പെട്ടെന്ന് മസിൽ വളരാനുള്ള മാജിക് മരുന്നോ കുത്തിവെയ്പ്പോ ഒന്നുമില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഡയറ്റ്, കൃത്യമായ വർക്ഔട്ട് എന്നിവയും ബോഡിബിൽഡിങ് സാധ്യമാകാൻ അത്യന്താപേക്ഷിതമാണ്. സ്റ്റിറോയിഡുകൾ കഴിക്കുകയോ കുത്തിവെയ്ക്കുകയോ ചെയ്താൽ മാത്രം മസിലുകൾ തെളിഞ്ഞ് വരണമെന്നുമില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അനിയന്ത്രിതമായ സ്റ്റിറോയിഡ് ഉപയോഗം കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ താറുമാറാക്കുമെന്നും ലൈംഗികശേഷി കുറയാമെന്നും ആയോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Keywords: News, Body Building, Gym, Muscle, Steroids, Health, Doctor, Decease, Hip Joint, Body builders risking health by taking steroids: Doctors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia