Politics | ബിജെപിയിലെ തലമുറ കൈമാറ്റത്തോട് മറ്റു പാർട്ടികൾ മുഖം തിരിക്കുന്നതെന്തിന്? എല്ലാവർക്കും വേണ്ടേ ഒരു ചെയ്ഞ്ച്!

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) മൂന്നാം ടേമിൽ പരിചയസമ്പന്നരായ നേതാക്കളെ മുഖ്യമന്ത്രിയടക്കമുള്ള താക്കോൽ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തി പുതുമുഖങ്ങളെ കൊണ്ടുവരികയെന്നത് മൂന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പി പയറ്റിയ തന്ത്രമാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഘടനാ ബലത്തിൽ മോദി - അമിത് ഷാ കൂട്ടുകെട്ട് അതു കൈകാര്യം ചെയ്യുകയും ചെയ്തു. തലമുറ കൈമാറ്റമെന്ന അജൻഡ പാർട്ടി തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പുറത്തെടുത്തത് ഗുണകരമായോയെന്ന് വരുന്ന അഞ്ചു വർഷത്തെ നവാഗത മുഖ്യമന്ത്രിമാരുടെ മിടുക്കിനെ ആശ്രയിച്ചിരിക്കും.

Politics | ബിജെപിയിലെ തലമുറ കൈമാറ്റത്തോട് മറ്റു പാർട്ടികൾ മുഖം തിരിക്കുന്നതെന്തിന്? എല്ലാവർക്കും വേണ്ടേ ഒരു ചെയ്ഞ്ച്!

പുറത്തുപോയ ശിവരാജ് സിങ് ചൗഹാനും വസുന്ധരാ രാജയുമൊന്നും പാർട്ടിക്കുള്ളിലും ചില്ലറക്കാരൊന്നുമല്ല. ഏറെ ജനസ്വാധീനമുള്ള വൻതോക്കുകളാണവർ. പാർട്ടിക്കുള്ളിൽ കലാപത്തിന്റെ വെടി മുഴക്കാൻ ഇപ്പോഴും അവർക്ക് ശേഷിയുമുണ്ട്. എന്നാൽ പാർട്ടിക്കുള്ളിലെ തലമുറ കൈമാറ്റം ബി.ജെ.പി നേരത്തെ സ്വീകരിച്ച സംഘടനാ നിലപാടാണ്. ഇതിൽ മാതൃ സംഘടനയായ ആർ.എസ്.എസിന് പങ്കുണ്ടോയെന്ന് വ്യക്തമല്ല.
പാർട്ടിക്കുള്ളിൽ നിന്നും ബോധപൂർവ്വം ശിക്ഷണം ലഭിച്ച കാഡർമാരെ വളർത്തി കൊണ്ടുവന്നു ഭരണ തലത്തിലും മുഖ്യധാരയിലും ഇറക്കുകയാണവർ.

നമ്മുടെ രാജ്യത്ത് നേതൃത്വത്താൽ സമ്പന്നമായ പാർട്ടിയാണ് ബി.ജെ.പി. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലുമായി നാല് ലെയർ നേതാക്കൻമാർ അവർക്കുണ്ട്. അടുത്ത ടേം കഴിയുന്നതോടെ മോദി യുഗം കഴിയുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. വരാനിരിക്കുന്നത് അമിത് ഷാ, യോഗി, അണ്ണാമലൈ എന്നിവരിൽ ആരെങ്കിലുമായിരിക്കാം. എന്തു തന്നെയായാലും ഈ കാര്യങ്ങൾ അഭ്യൂഹമായി തന്നെ നിലനിൽക്കുകയാണ്.
ബി.ജെ.പിക്ക് ബദലായ കോൺഗ്രസാകട്ടെ സോണിയ ഗാന്ധി - രാഹുൽ - പ്രിയങ്ക എന്നീ രണ്ടു നേതാക്കൾക്കു ചുറ്റും മാത്രം കറങ്ങുകയാണ്. രണ്ടാം നിര നേതാക്കളാരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ദേശീയ തലത്തിലും അവർക്കായി ഇതുവരെ വളർന്നു വന്നില്ല. വളർത്തിയില്ല എന്നു പറയുന്നതാണ് ശരി.

നെഹ്രു കുടുംബത്തിന്റെ ആഞ്ജാനുവർത്തിയും വയോധികനുമായ മല്ലികാർജ്ജുന ഖാർഗെ, സ്തുതി പാഠകനായ കെ.സി വേണുഗോപാൽ, തുടങ്ങി വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രമേ അവർക്കുള്ളു. പ്രായോഗികരാഷ്ട്രീയം അറിയാവുന്ന ഡി.കെ ശിവകുമാറൊക്കെ കർണാടകയിൽ തന്നെ ഒതുങ്ങിയത് തിരിച്ചടിയായി. രാജസ്ഥാനിലെ യുവ രാഷ്ട്രീയ മുഖമായ സച്ചിൻ പൈലറ്റ് അശോക് ഗഹ്ലോട്ടുമായുള്ള ഗ്രൂപ്പ് പോരിന്റെ ഇരയായി മാറി. ഈ പശ്ചാത്തലത്തിൽ നിരവധി അക്ഷൗഹിണിയുള്ള ഇരമ്പിയാർക്കുന്ന നുറുകണക്കിന് പടത്തലവൻമാരും എണ്ണമറ്റ കോടി സായുധ ഭടൻമാരുമുള്ള ബി.ജെ.പിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആളും അർത്ഥവുമില്ലാതെ കോൺഗ്രസ് എങ്ങനെ എതിരിടുമെന്നാണ് നേതാക്കൾ പറയുന്നതെന്ന് അണികൾക്ക് ഇതു വരെ മനസിലായിട്ടില്ല.

ആകെയുണ്ടായിരുന്ന പ്രതീക്ഷ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയായിരുന്നു. കോൺഗ്രസിന്റെ നേതൃതലത്തിലുള്ള പിടിപ്പുകേടു കൊണ്ടു അതും പൊളിയാറായിരിക്കുകയാണ്. ഏച്ചു കുട്ടാൻ മല്ലികാർജ്ജുന ഖാർഗെ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം.
ഈ സാഹചര്യത്തിൽ കോൺഗ്രസ് മാത്രമല്ല മറ്റു പാർട്ടികൾക്കും നവീകരണത്തിന് വിധേയരാകാൻ ഉത്തരവാദിത്വമുണ്ട്.

സി.പി.എം പാർട്ടി തലപ്പത്തും ആകെ ഭരണം നടത്തുന്ന കേരളത്തിലും ചുക്കാൻ പിടിക്കുന്നത് എഴുപതുകൾ പിന്നിട്ടവരാണ്. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് എഴുപതു പിന്നിട്ട കെ.പി.സി.സി അധ്യക്ഷനാണ് ഈർക്കിൽ പാർട്ടിയായ കോൺഗ്രസ് എസിന്റെ സംസ്ഥാന അധ്യക്ഷൻ പോലും മുക്കാൽ നൂറ്റാണ്ടു പിന്നിട്ട നേതാവാണ്. ഇദ്ദേഹം തന്നെയാണ് രണ്ടാം ടേമിൽ മന്ത്രി കുപ്പായമിടാൻ കാത്തു നിൽക്കുന്നതും. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ മരണമടഞ്ഞപ്പോൾ ഏതെങ്കിലും യുവ നേതാവ് സംസ്ഥാന നേതൃത്വത്തിലേക്ക് വരുമെന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അഖിലേന്ത്യാ നേതൃത്വം പരിഗണിച്ചത് തഴക്കവും പഴക്കവും ചെന്ന ബിനോയ് വിശ്വത്തെയാണ്.

Politics | ബിജെപിയിലെ തലമുറ കൈമാറ്റത്തോട് മറ്റു പാർട്ടികൾ മുഖം തിരിക്കുന്നതെന്തിന്? എല്ലാവർക്കും വേണ്ടേ ഒരു ചെയ്ഞ്ച്!

ഡി. രാജ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പാർട്ടി സംസ്ഥാന ഘടകത്തിലും അത്തരത്തിൽ പരിചയ സമ്പന്നനായഒരാളെ തന്നെയാണ് പരിഗണിച്ചത്. തുടക്കത്തിൽ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി പാർട്ടിയിലും ഭരണത്തിലും തലമുറ കൈമാറ്റം പതിയെ നടപ്പിലാക്കുമ്പോൾ പാർട്ടിക്ക് അതീതരായി ആരുമില്ലെന്ന പരോക്ഷ സന്ദേശമാണ് നൽകുന്നത്. എന്നാൽ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് നവതരംഗമുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസും ബദൽ ജനാധിപത്യ ശക്തികളെന്ന് വിശേഷിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികളും എന്തുകൊണ്ടു ഇത്തരം നിർണായകമായ തീരുമാനങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കുന്നുവെന്നതാണ് സമകാലിക രാഷ്ട്രീയം ഉയർത്തുന്ന ചോദ്യം. രാഷ്ട്രീയം ഒരിക്കലും സാധ്യതകളുടെ കലകൾ മാത്രമല്ല പ്രായോഗികത നടപ്പിലാക്കൽ കൂടിയാണ്. ഇതു മറന്നു പോകുന്ന പാർട്ടികളും നേതാക്കളും കാലഹരണപ്പെട്ടേക്കാം.

Keywords: News, Kerala, Kannur, Politics, BJP, CPM, Congress, Party, Leaader, KPCC, Lok Sabha, Election result,   BJP Goes For Generational Change.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia