Suspended | 'വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍കാരിനെയും പുകഴ്ത്തി'; എവി ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

 


തിരുവനന്തപുരം: (KVARTHA) പാര്‍ടി വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍കാരിനെയും പുകഴ്ത്തിയതിന് പിന്നാലെ മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത് അംഗവുമായ എവി ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ജനങ്ങളുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്.

Suspended | 'വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍കാരിനെയും പുകഴ്ത്തി'; എവി ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ശനിയാഴ്ച പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണ് സിപിഎം ജില്ലാ സെക്രടറിയോടൊപ്പം കാറില്‍ ഗോപിനാഥ് എത്തിയത്. സര്‍കാര്‍ ജനങ്ങളെ കാണുമ്പോള്‍ പാലക്കാട് ജില്ലയിലെ കുറെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം കിട്ടുകയാണെന്നും, അതുകൊണ്ടാണു വന്നതെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.

സിപിഎം ജില്ലാ സെക്രടറി ഇഎന്‍ സുരേഷ് ബാബുവിന്റെ കൂടെ വന്നതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം തന്റെ ആത്മസുഹൃത്താണെന്നും ഗോപിനാഥ് പറഞ്ഞു. താന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണ്, കോണ്‍ഗ്രസില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും ഗോപിനാഥ് വിശദീകരിച്ചു.

നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് ആണ് ആഹ്വാനം ചെയ്തതെന്നും താനല്ലെന്നും പറഞ്ഞ ഗോപിനാഥ് മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് വന്‍ വിജയമാണെന്നും വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി സൗഹൃദ സംഭാഷണം നടത്താറുണ്ടെന്നും എന്നാല്‍ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് ബ്ലോക് ജെനറല്‍ സെക്രടറിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫറോഖ് ബ്ലോക് ജെനറല്‍ സെക്രടറി എം മമ്മുണ്ണിയെയാണ് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

നവകേരള സദസിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് നടന്ന പ്രഭാത യോഗത്തില്‍ മമ്മുണ്ണി പങ്കെടുത്തിരുന്നു. വ്യാപാരി വ്യവസായി സമിതി ഫറോഖ് യൂനിറ്റ് ഭാരവാഹികൂടിയാണ് മമ്മുണ്ണി. ലീഗ് വനിതാ നേതാവ് സുബൈദയും നവകേരള സദസിലെത്തിയിരുന്നു. എന്നാല്‍ സുബൈദയെ പാര്‍ടിയില്‍നിന്നു പുറത്താക്കിയതാണെന്നാണു ലീഗ് നേതാക്കള്‍ പറഞ്ഞത്.

Keywords: AV Gopinath suspended from Congress as he participated in Nava Kerala Sadas violating party policy, Thiruvananthapuram, News,  AV Gopinath, Suspended, Congress, Politics, Chief Minister, Pinarayi Vijayan, K Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia