Follow KVARTHA on Google news Follow Us!
ad

Blast | അസമിലെ സൈനിക കേന്ദ്രത്തിന് സമീപം വന്‍ സ്ഫോടനം; ഉത്തരവാദിത്തം ഉള്‍ഫ ഏറ്റെടുത്തതായി റിപോര്‍ട്

മേഖലയില്‍ പൊലീസിന്റേയും സൈന്യത്തിന്റേയും സംയുക്ത പരിശോധന Assam News, Bomb Blast, Rocks, Army Camp, Jorhat News, ULFA-I, Claims, Responsibility,
ദിസ്പുര്‍: (KVARTHA) അസമിലെ സൈനിക കേന്ദ്രത്തിന് സമീപം വന്‍ സ്ഫോടനം. ജോര്‍ഹട്ടിലെ മിലിടറി സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. അപ്രതീക്ഷിത സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സൈനിക കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്തുനിന്നാണ് സ്ഫോടന ശബ്ദം കേട്ടത്. ജോര്‍ഹട്ടിലെ ലിച്ചുബാഡിയിലാണ് സ്ഫോടനമുണ്ടായത്.

യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍സിപെന്‍ഡന്റ് (യുഎല്‍എഫ്എ-ഐ) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ടുണ്ട്. പ്രദേശത്ത് സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്തസംഘം പരിശോധന നടത്തുകയാണ്. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപോര്‍ട് ചെയ്തു.

സൈനിക കേന്ദ്രത്തിന്റെ സമീപത്തുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. ശിവസാഗര്‍ ജില്ലയില്‍ അടുത്തിടെ നടന്ന ഗ്രനേഡ് സ്ഫോടനത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും സ്ഫോടനമുണ്ടായതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

സ്ഫോടനത്തിന് തൊട്ടുപിന്നാലെ ലിച്ചുബാരി സൈനിക കാംപിന്റെ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഡിസംബര്‍ 9ന് ശിവസാഗര്‍ ജില്ലയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ഉള്‍ഫ (യുഎല്‍എഫ്എ-ഐ) ഏറ്റെടുത്തിരുന്നു.




Keywords: News, National, National-News, Crime, United Liberation Front of Asom-Independent (ULFA-I), Mysterious Explosion, Lichubari Army Camp, Sivasagar District, Crime-News, Assam News, Bomb Blast, Rocks, Army Camp, Jorhat News, ULFA-I, Claims, Responsibility, Assam: Bomb blast rocks Army camp in Jorhat; ULFA-I claims responsibility.

Post a Comment