Chief Minister | ശിവരാജ് സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമോ? മധ്യപ്രദേശില്‍ ബിജെപി പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപോര്‍ട്

 


ഭോപാല്‍: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങളായിട്ടും ഇതുവരെ വിജയിച്ച ഒരു സംസ്ഥാനത്തും ബിജെപി മുഖ്യമന്ത്രി ആരാകുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അതിനിടെ മധ്യപ്രദേശില്‍ നാലുതവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ ഒഴിവാക്കി പുതിയ മുഖങ്ങളെ ബിജെപി പരീക്ഷിക്കാനൊരുങ്ങുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ഇക്കുറി തലമുറമാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്.

Chief Minister | ശിവരാജ് സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമോ? മധ്യപ്രദേശില്‍ ബിജെപി പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപോര്‍ട്


മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ബിജെപി ബുധനാഴ്ച ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയും പങ്കെടുത്തു. എക്‌സിറ്റ് പോള്‍ ഫലം പോലും കടത്തിവെട്ടിയ ജയമാണ് ബിജെപി ഇത്തവണ മധ്യപ്രദേശില്‍ നേടിയത്.

ചൗഹാന്റെ ലാഡ്‌ലി ബെഹ്ന പോലുള്ള ക്ഷേമപദ്ധതികളാണ് ബിജെപിയെ മിന്നുന്ന വിജയം നേടാന്‍ സഹായിച്ചത് എന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ 29 ലോക്സഭാ സീറ്റുകളിലും ബിജെപിയുടെ വിജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ ചൗഹാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആകെയുള്ള 29 സീറ്റില്‍ 28ലും ബിജെപി വിജയിച്ചു. ഒരെണ്ണത്തില്‍ കോണ്‍ഗ്രസും. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ 230ല്‍ 163 സീറ്റുകളാണ് ബിജെപി നേടിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശിവരാജ് സിങ് ചൗഹാന്‍ ഭാര്യയോടൊപ്പം ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

Keywords: As BJP Considers Fresh Chief Minister Face, Shivraj Chouhan Drops A Hint, Bhopal, News, Politics, BJP, CM Post, Shivraj Chouhan, Assembly Election, Result, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia