Akhilesh Yadav | 'അവലോകന യോഗത്തിനിടെ മുന്‍സിപല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി'; സ്വന്തം സുരക്ഷയൊരുക്കിയ ശേഷം മാത്രം ബി ജെ പി നേതാക്കള്‍ പങ്കെടുത്താല്‍ മതിയെന്ന പരിഹാസവുമായി അഖിലേഷ് യാദവ്

 


ലക് നൗ: (KVARTHA) സ്വന്തം സുരക്ഷയൊരുക്കിയ ശേഷം മാത്രം ബി ജെ പി നേതാക്കള്‍ അവലോകനയോഗത്തില്‍ പങ്കെടുക്കണമെന്ന പരിഹാസവുമായി സമാജ് വാദി പാര്‍ടി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം അവലോകന യോഗത്തിനിടെ മുന്‍സിപല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം.

Akhilesh Yadav | 'അവലോകന യോഗത്തിനിടെ മുന്‍സിപല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി'; സ്വന്തം സുരക്ഷയൊരുക്കിയ ശേഷം മാത്രം ബി ജെ പി നേതാക്കള്‍ പങ്കെടുത്താല്‍ മതിയെന്ന പരിഹാസവുമായി അഖിലേഷ് യാദവ്

വികസനമൊന്നും നടക്കാതാകുമ്പോള്‍ അവലോകന യോഗത്തില്‍ കയ്യാങ്കളിയല്ലാതെ മറ്റെന്ത് സംഭവിക്കാനാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് യാദവിന്റെ പരിഹാസം. സ്വന്തം സുരക്ഷയൊരുക്കിയ ശേഷം മാത്രം ബി ജെ പി നേതാക്കള്‍ അവലോകന യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കണമെന്നും ബിജെപി ഭരണത്തില്‍ നിന്നുള്ള പാഠം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗര്‍ പാലിക ബോര്‍ഡ് മീറ്റിംഗ് ഗുസ്തി മത്സരത്തിലേക്ക് നീങ്ങി, ഇരു അംഗങ്ങളും ശാരീരിക വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു, നാല് ദിശകളില്‍ നിന്നും പഞ്ച് കൈമാറി എന്നും മാധ്യമങ്ങള്‍ പരിഹാസത്തോടെ റിപോര്‍ട് ചെയ്തിട്ടുണ്ട്.

ഷാംലി മുനിസിപല്‍ കൗണ്‍സിലിന്റെ ബോര്‍ഡ് മീറ്റിങ്ങിനിടെയായിരുന്നു അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. മുനിസിപല്‍ ചെയര്‍മാന്‍ അരവിന്ദ് സംഗലും എം എല്‍ എ പ്രസന്‍ ചൗധരിയും രാജ്യത്ത് നാല് കോടിയോളം വരുന്ന വികസന പദ്ധതികളെ കുറിച്ച് ചര്‍ച ചെയ്ത് വരികയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഒടുവില്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സമയപാല്‍ അത്രിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയാണ് ഇരു വിഭാഗത്തെയും മാറ്റിയത്. ഒരു ശരാശരി ബിജെപി യോഗം എന്നായിരുന്നു കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസിന്റെ പരിഹാസം.

56 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, മറ്റ് അംഗങ്ങള്‍ വഴക്ക് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇരുവരും പരസ്പരം അടിക്കുന്നതും ചവിട്ടുന്നതും കാണാം. ഒടുവില്‍ നഗര്‍ പാലിക ബോര്‍ഡ് യോഗം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി.

Keywords:  ‘Arrange for own security’: Akhilesh Yadav's jibe at BJP over viral fight video, Lucknow, News, Politics, Akhilesh Yadav, Video, Social Media, BJP, Clash, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia