AR Rahman | 'ഹൃദയം ദുരിതബാധിതർക്കൊപ്പം, നമുക്ക് പിന്തുണയുമായി ഒരുമിച്ച് നിൽക്കാം'; ചെന്നൈ നഗരം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനങ്ങളോട് അഭ്യർഥിച്ച് എ ആർ റഹ്‌മാൻ

 


ചെന്നൈ: (KVARTHA) വീടുകളും തെരുവുകളും വെള്ളത്തിനടിയിലായും വൈദ്യുതി ബന്ധം മുടങ്ങിയും ചെന്നൈ നഗരം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ നഗരവാസിയായ ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്‌മാൻ നിലവിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചു. ഒറ്റക്കെട്ടായി നിൽക്കാനും അവബോധം പ്രചരിപ്പിക്കാനും ദുരിതാശ്വാസ സംരംഭങ്ങളിൽ സംഭാവന നൽകാനും സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എല്ലാ തരത്തിലുള്ള സഹായത്തിന്റെയും പ്രാധാന്യം എ ആർ റഹ്‌മാൻ എക്‌സിൽ കുറിച്ച കുറിപ്പിൽ ഊന്നിപ്പറഞ്ഞു.

AR Rahman | 'ഹൃദയം ദുരിതബാധിതർക്കൊപ്പം, നമുക്ക് പിന്തുണയുമായി ഒരുമിച്ച് നിൽക്കാം'; ചെന്നൈ നഗരം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനങ്ങളോട് അഭ്യർഥിച്ച് എ ആർ റഹ്‌മാൻ

പ്രളയക്കെടുതിക്കിടെ കഴിഞ്ഞദിവസം പുതിയ പാട്ടിന്റെ റിലീസിനെക്കുറിച്ചും പ്രമോഷനെക്കുറിച്ചും എ ആർ റഹ്‌മാൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെതിരെ ഒരുവിഭാഗം നെറ്റിസൻസ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. 'പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാൻ ഈണം നൽകിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. തികച്ചും അനുചിതമായ സമയത്താണ് ഇത്തരത്തിലൊരു പ്രമോഷൻ പോസ്റ്റ് പങ്കുവച്ചതെന്നായിരുന്നു വിമർശകരുടെ പ്രതികരണം.

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ പ്രളയവും മഴക്കെടുതിയും മൂലം 17 പേരാണ് ഇതുവരെ ചെന്നൈയിൽ മരണപ്പെട്ടത്. മൂന്നാം ദിവസം ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല. ചെന്നൈയില്‍ മാത്രം ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. എട്ട് വർഷം മുമ്പ് 290 ഓളം പേരുടെ ജീവനെടുത്ത വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ഓർമകളാണ് ഈ പ്രളയവും ഉണർത്തുന്നത്. 5060 കോടി രൂപയുടെ ഇടക്കാല പ്രളയദുരിതാശ്വാസം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

Keywords: News, National, Chennai, Flood, Singer, A R Rahman, Electricity,   AR Rahman urges people to contribute to Chennai flood relief efforts. 'Let's stand together in support'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia