Shrimad Bhagavata | അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ഡിസംബര്‍ 14 ന് കൊടിയിറങ്ങും

 


കണ്ണൂര്‍: (KVARTHA) പുഴാതി സോമേശ്വരി ക്ഷേത്ര ദ്വാരകാപുരിയില്‍ 11 ദിവസമായി നടന്നു വരുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ഡിസംബര്‍ 14 ന് കൊടിയിറങ്ങും
സമാപന ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ന് ഗജരാജന്‍ ബാലുശ്ശേരി ഗജേന്ദ്രനെ സാക്ഷി നിര്‍ത്തി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പ്രത്യക്ഷ ഗണപതി ഹോമം നടക്കും.
 
 Shrimad Bhagavata | അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ഡിസംബര്‍ 14 ന് കൊടിയിറങ്ങും


രാവിലെ 8.30 സത്ര സഭ ആരംഭിക്കും. വാച്ച വാധ്യാന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, തൃശ്ശൂര്‍ മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരി, കെ.എസ്.വി.കൃഷ്ണയ്യര്‍ മുംബൈ, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ എന്നിവര്‍ പ്രഭാഷണം നടത്തും. സത്ര സമാപന സഭയില്‍ പങ്കെടുക്കുന്ന കാഞ്ചി കാമകോടി ശങ്കരാചാര്യ ശിഷ്യന്‍ തോടകാചാര്യ പരമ്പരയിലെ എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി യെ
പൂര്‍ണ കുംഭം നല്കി വരവേല്‍ക്കും.


ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് 1 സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവന്‍ നമ്പൂതിരി, വിശിഷ്ടാതിഥി ഭാരത സര്‍ക്കാര്‍ സോംഗ് ആന്റ് ഡ്രാമ ഡിവിഷന്‍ മുന്‍ ഡയറക്ടറും ഭാഗവത പണ്ഡിതനുമായ ഡോ. വിജയ രാഘവന്‍ എന്നിവരെയും വരവേല്‍ക്കും ഉച്ച കഴിഞ്ഞ് 2.30 നാണ് പുഴാതി ക്ഷേത്രനടയില്‍ വരവേല്പ്. സത്ര സമാപന സഭ എടനീര്‍മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും.


മള്ളിയൂര്‍ ഭാഗവതഹംസ പുരസ്‌കാരം ഗുരുവായൂര്‍തന്ത്രി ചേന്നാസ് ദിനേശന്‍നമ്പൂതിരിപ്പാട് ഭാഗവതാചാര്യനും ജ്യോതിഷ പണ്ഡിതനുമായ തളിപ്പറമ്പ് മാന്തല്‍ മഴൂര്‍ ഇല്ലത്തു കപാലി നമ്പൂതിരിക്കു സമര്‍പ്പിക്കും. ഭാഗവത പ്രതിഭാ പുരസ്‌കാരം പ്രഫ. ഇന്ദുലേഖ നായര്‍ക്കും സമ്മാനിക്കും.
ഭാരത സര്‍ക്കാര്‍ സോംഗ് ആന്റ് ഡ്രാമ ഡിവിഷന്‍ മുന്‍ ഡയറക്ടറും ഭാഗവത പണ്ഡിതനുമായ ഡോ. വിജയരാഘവന്‍ ചെന്നെ മുഖ്യ പ്രഭാഷണവും സത്രം ജനറല്‍ സെക്രട്ടറി ടി.ജി.പദ്മനാഭന്‍ നായര്‍ പുരസ്‌കാര പ്രഖ്യാപനവും നടത്തും.


ഭാഗവതസത്രം ചീഫ് കോഡിനേറ്റര്‍ രുദ്ര വാചസ്പതി ശ്രീരുദ്രദാസന്‍ കിഴിയേടം രാമന്‍ നമ്പൂതിരി, സത്ര സംയോജകന്‍ എസ്.നാരായണ സ്വാമി, പുഴാതിയില്‍ ദ്വാരകാപുരി ഒരുക്കിയ ശില്പികളായ ശ്രീദീപ് നാറാത്ത്, രാജീവന്‍ കോട്ടായി എന്നിവരെ ആദരിക്കും. മഹാസത്ര അവലോകനം ഗുരുവായൂര്‍ എസ്. നാരായണ സ്വാമിയും 40-ാ മത് സത്ര വിളംബരം ഗുരുവായൂര്‍ ശ്രീമദ് ഭാഗവത മഹാസത്ര കമ്മിറ്റി പ്രസിഡന്റ്
കെ. ശിവശങ്കരനും പ്രഖ്യാപിക്കും. തുടര്‍ന്ന് ദ്വാരകാ പുരിയില്‍ സത്രത്തിന്റെ കൊടിയിറക്കുംചടങ്ങു നടക്കും.

Keywords:  Kerala, Kannur, News, Malayalam news, Kerala News, Kannur News, Akhitla Bharatha Shrimad Bhagavata Mahasatra will be flagged off on 14th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia