AIIMS | ഇടവിടാതെ പുകവലിക്കുന്നവരാണോ? എയിംസ് ക്ഷണിക്കുന്നു; ഇക്കാര്യം നേരത്തെ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാം

 


ന്യൂഡെൽഹി: (KVARTHA) സിഗരറ്റും ബീഡിയും ഇടവിടാതെ വലിക്കുന്ന രാജ്യത്തെമ്പാടുമുള്ളവരെ (Chain-smoker) ന്യൂഡെൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സന്ദർശിക്കാൻ അധികൃതർ ക്ഷണിച്ചു. ഈ ആളുകൾക്ക് എയിംസിൽ പ്രത്യേക സ്ക്രീനിംഗ് സൗകര്യം ഒരുക്കും. ദിവസവും അമിതമായി പുകവലിക്കുന്നവർക്ക് എത്രയും വേഗം ആശുപത്രിയിൽ എത്തി ഈ സൗജന്യ സൗകര്യം പ്രയോജനപ്പെടുത്താം.

AIIMS | ഇടവിടാതെ പുകവലിക്കുന്നവരാണോ? എയിംസ് ക്ഷണിക്കുന്നു; ഇക്കാര്യം നേരത്തെ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാം

എന്താണ് കാരണം?

ധാരാളം സിഗരറ്റ് വലിക്കുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത പല മടങ്ങ് കൂടുതലാണ്. എന്നാൽ ഇതുവരെ, ശ്വാസകോശ അർബുദം പരിശോധനകളിൽ കണ്ടെത്തുമ്പോൾ, രോഗിക്ക് ജീവിക്കാൻ സമയമില്ലാതാകുന്ന തരത്തിൽ രോഗം പടർന്നുകഴിഞ്ഞിരിക്കും. 2022-ൽ ഇന്ത്യയിൽ ശ്വാസകോശ അർബുദത്തിന്റെ 103371 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ശ്വാസകോശ കാൻസർ രോഗികളിൽ ഭൂരിഭാഗവും അവസാന ഘട്ടത്തിലാണ് ചികിത്സിക്കുന്നതെന്നും അതിനാൽ ചികിത്സാ ഫലം മോശമാകുന്നതായും എയിംസ് പറയുന്നു. ശരാശരി അതിജീവനം 8.8 മാസം മാത്രമാണ്. അത്തരമൊരു സാഹചര്യത്തിൽ, ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ കണ്ടെത്തുന്നതിനായി ലോ-ഡോസ് കംപ്യൂട്ടഡ് ടോമോഗ്രാഫി (ലോ-ഡോസ് സിടി സ്കാൻ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുകവലിക്കാർക്കിടയിൽ സ്‌ക്രീനിങ്ങ് നടത്തുകയാണ് എയിംസ് ഇപ്പോൾ. ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള ഒരു മാർഗമാണ് ഇത്.

ഇതുമായി ബന്ധപ്പെട്ട്, എയിംസിലെ പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റ്, ലോ-ഡോസ് സിടി സ്കാൻ സാങ്കേതിക വിദ്യയുടെ ഫലം വിലയിരുത്തുന്നതിന് പൈലറ്റ് പഠനം നടത്തുകയാണ്. ഈ പഠനത്തിൽ, 50 വയസിന് മുകളിലുള്ള ചെയിൻ സ്മോക്കർമാരെ സ്ക്രീനിങ് നടത്താനാണ് എയിംസ് അധികൃതരുടെ തരുമാനം. ഈ പ്രയോജനകരമായ അവസരം പ്രയോജനപ്പെടുത്താൻ അമിതമായി പുകവലിക്കുന്ന ആളുകളെ ആശുപത്രി ക്ഷണിക്കുന്നതായി എയിംസ് വ്യക്തമാക്കി.

പുകവലിക്കാർക്ക് അപകടസാധ്യതയുണ്ട്

അമിതമായ പുകവലി കൂടാതെ, വായു മലിനീകരണം, ബയോളജിക്കൽ ഏജന്റുകൾ, ചില തരം റേഡിയേഷൻ (എക്സ്-റേ അല്ലെങ്കിൽ റേഡിയോ ആക്ടീവ് കണികകൾ) എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. എന്നിരുന്നാലും, ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും സാധാരണ കാരണം പുകവലിയാണ്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്ന ആളുകൾക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 20 മടങ്ങ് കൂടുതലാണ്.

ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ

ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും തുടക്കത്തിൽ ദൃശ്യമാകാറില്ല. കാൻസർ വളരുമ്പോൾ, ലക്ഷണങ്ങൾ വികസിപ്പിച്ചേക്കാം.

* ചുമ
* ശ്വസിക്കാൻ ബുദ്ധിമുട്ട്.
* നെഞ്ചിൽ വേദന.
* ശരീര ഭാരം കുറയൽ
* ക്ഷീണം.
* തലവേദന.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ശ്വാസകോശ അർബുദം ഗുരുതരമായ രോഗമാണ്, എന്നാൽ നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ജീവൻ രക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Keywords: News, National, New Delhi, AIIMS, Lung cancer, Health, Lifestyle, Diseases,   AIIMS invites chain smokers for lung cancer research.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia