AI | എഐ-യെ പിടിച്ച് കെട്ടും! യൂറോപ്യൻ യൂണിയൻ സമ്മതിച്ചു, ലോകത്ത് ആദ്യമായി നിർമിത ബുദ്ധിയെ നിയന്ത്രിക്കാൻ നിയമം; കൂടുതലറിയാം

 


ലണ്ടൻ: (KVARTHA) നിർമിത ബുദ്ധിയെ (AI) നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുടെ കരാറിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. എഐ മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ദോഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രമായ നിയന്ത്രണമാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നിയമം. മൗലികാവകാശങ്ങൾ, ജനാധിപത്യം, നിയമവാഴ്ച, പാരിസ്ഥിതിക സുസ്ഥിരത എന്നിവ, അപകടസാധ്യതയുള്ള എഐ-യിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഈ നിയന്ത്രണം ലക്ഷ്യമിടുന്നു.
  
AI | എഐ-യെ പിടിച്ച് കെട്ടും! യൂറോപ്യൻ യൂണിയൻ സമ്മതിച്ചു, ലോകത്ത് ആദ്യമായി നിർമിത ബുദ്ധിയെ നിയന്ത്രിക്കാൻ നിയമം; കൂടുതലറിയാം

എഐയുടെ സ്വാധീനവും അപകടസാധ്യതയും അടിസ്ഥാനമാക്കി എന്താണ് ചെയ്യേണ്ടതെന്ന് നിയമങ്ങൾ പറയുന്നു. രാഷ്ട്രീയ ഉടമ്പടി ആഗോളതലത്തിൽ ആദ്യമാണെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. 'ചരിത്രപ്രധാനം' എന്നാണ് നിയമനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച യൂറോപ്യന്‍ കമ്മീഷണറായ തിയറി ബ്രെട്ടണ്‍ ഈ കരാറിനെ വിശേഷിപ്പിച്ചത്. എഐ കൂടാതെ എക്‌സ്, ടിക് ടോക്ക്, ഗൂഗിള്‍ ഉൾപെടെയുള്ള സാമൂഹ്യ മാധ്യമങ്ങളും സെര്‍ച്ച് എഞ്ചിനുകളും പുതിയ നിയമം വഴി നിയന്ത്രിക്കപ്പെടും.

ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വികാരങ്ങൾ തിരിച്ചറിയൽ, സാമൂഹിക പെരുമാറ്റം അല്ലെങ്കിൽ വ്യക്തിഗത സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ സ്‌കോറിംഗ് എന്നിവയും കരാർ വിലക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും തമ്മില്‍ നടന്ന 37 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിന് ധാരണയായത്. 2025 ന് മുമ്പായി നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: World, Technology, London, Intelligence, Regulation, European, Union, Ai, Job, AI: EU agrees landmark deal on regulation of artificial intelligence.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia