Marriage | മാര്‍ക് ആന്റണി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആധിക് രവിചന്ദ്രന്‍ വിവാഹിതനായി; വധു നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ

 


ചെന്നൈ: (KVARTHA) മാര്‍ക് ആന്റണി എന്ന ചിത്രത്തിലൂടെ തെന്നിന്‍ഡ്യയൊട്ടാകെ പ്രശസ്തനായ സംവിധായകന്‍ ആധിക് രവിചന്ദ്രന്‍ വിവാഹിതനായി. വ്യാഴാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. തമിഴ് നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് വധു. ചടങ്ങില്‍ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ രംഗത്തുനിന്നും വിശാല്‍ ചടങ്ങിനെത്തിയിരുന്നു. ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് വിശാല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

Marriage | മാര്‍ക് ആന്റണി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആധിക് രവിചന്ദ്രന്‍ വിവാഹിതനായി; വധു നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായന്‍ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. നടന്‍ വിക്രം പ്രഭുവാണ് ഐശ്വര്യയുടെ ഏക സഹോദരന്‍. നേര്‍കൊണ്ട പാര്‍വൈ, കോബ്ര എന്നീ സിനിമകളില്‍ ആധിക് അഭിനയിച്ചിട്ടുമുണ്ട്.

2015ല്‍ തൃഷ ഇല്ല്യാനാ നയന്‍താര എന്ന സിനിമയിലൂടെയാണ് ആധിക് സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍, ബഗീര എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. എങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ മാര്‍ക് ആന്റണി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയാണ് തമിഴിലെ ഹിറ്റ് സംവിധായകനായി ആധിക് മാറിയത്.

വിശാലും എസ് ജെ സൂര്യയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടന്‍ അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തുതന്നെ ഒരു പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ഈ യുവ സംവിധായകന്‍ എന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.

Keywords:  Adhik Ravichandran gets married to Aishwarya Prabhu, Chennai, News, Adhik Ravichandran, Director, Marriage, Social Media, Actor Prabhu, Vishal, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia