Follow KVARTHA on Google news Follow Us!
ad

Aadhaar Card | ആധാർ കാർഡിലെ പേര്, ജനനത്തീയതി അല്ലെങ്കിൽ വിലാസം മാറ്റണോ? സൗജന്യമായി ചെയ്യാൻ ഇനി 3 ദിവസം മാത്രം!

എളുപ്പത്തിൽ വിശദാംശങ്ങൾ പുതുക്കാം Aadhar Update, UIDAI, Lifestyle, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ തരത്തിലുള്ള സ്വകാര്യ - സർക്കാർ കാര്യങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ആധാർ കാർഡിന്റെ എല്ലാ വിശദാംശങ്ങളും തെറ്റ് കൂടാതെയിരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ വീട് മാറിയിട്ടുണ്ടെങ്കിൽ, വീടിന്റെ വിലാസം മാറാനും പേര്, ജനനത്തീയതി അല്ലെങ്കിൽ മറ്റേതെങ്കിലും വിവരങ്ങൾ തെറ്റാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യാനും സൗകര്യമുണ്ട്.
 
National, National-News, Lifestyle, Lifestyle-News, New Delhi, Aadhaar Card, Document, UIDAI, Aadhaar Card Free Document Update Deadline Gets Over In 3 Days.

സാധാരണയായി, ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുന്നതിനോ പുതുക്കുന്നതിനോ നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. എന്നാൽ, കഴിഞ്ഞ കുറേ മാസങ്ങളായി ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് സർക്കാർ ഒരു ഫീസും ഈടാക്കുന്നില്ല. നിങ്ങൾക്ക് ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം, എന്നാൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കുറച്ച് ദിവസങ്ങൾ മാത്രമാണ് മുന്നിലുളത്.

അവസാന തീയതി

2023 ഡിസംബർ 14 ആണ് ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി. ഇതിന് മുമ്പ് കാർഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ഡിസംബർ 14ന് ശേഷം ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ആധാറിൽ പേര്, വിലാസം, ജനനത്തീയതി മുതലായവ സൗജന്യമായി അപ്ഡേറ്റ് ചെയ്യണമെങ്കിൽ, ഇതിനായി നിങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റ് uidai(dot)gov(dot)in സന്ദർശിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ, myAadhaar ആപ്പ് വഴിയും സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. 10 വർഷമായി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവരെ കണക്കിലെടുത്താണ് യുഐഡിഎഐ സൗജന്യ അപ്‌ഡേറ്റ് ആരംഭിച്ചത്

പോർട്ടലിലൂടെ ആധാർ അപ്‌ഡേറ്റ് ചെയ്യാൻ

* ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്, https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
* ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ‘Send OTP’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
* ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിർദേശങ്ങൾ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതിൽ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ട ഫീൽഡ് തെരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചയ്യേണ്ടതുണ്ട്. ‘Proceed to update Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

Keywords:  National, National-News, Lifestyle, Lifestyle-News, New Delhi, Aadhaar Card, Document, UIDAI, Aadhaar Card Free Document Update Deadline Gets Over In 3 Days.
< !- START disable copy paste -->

Post a Comment