Most Wanted | 11 മാസത്തിനുള്ളില്‍ 634 തവണ നിയമലംഘനം നടത്തി; അടക്കേണ്ടത് 3.2 ലക്ഷം രൂപ പിഴ; ഹെല്‍മെറ്റില്ലാതെ കറങ്ങി നടന്ന ഈ സ്‌കൂടി റൈഡറെ തിരഞ്ഞ് ബെംഗ്‌ളൂറു പൊലീസ്

 


ബെംഗ്‌ളൂറു: (KVARTHA) ട്രാഫിക് നിയമലംഘകര്‍ക്ക് കര്‍ശനമായ സന്ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. നിയമം ലംഘിച്ച് നിങ്ങള്‍ക്ക് ഒരു പൊലീസുകാരന്റെയും കണ്ണ് തെറ്റിച്ച് പിടിക്കപ്പെടാതെ പോകാനാവില്ലെന്ന് തെളിയിക്കുകയാണ് ബെംഗ്‌ളൂറു പൊലീസ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂസലില്ലാതെ നിരത്തിലൂടെ കറങ്ങി നടന്ന് ഏറ്റവും കൂടുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തി റെകോര്‍ഡ് സ്വന്തമാക്കിയ ടിവിഎസ് സ്‌കൂടി റൈഡറെ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് തിരയുകയാണ് പൊലീസ്.

സ്‌കൂടര്‍ യാത്രയ്ക്കിടെ 634 തവണ നിയമലംഘനം നടത്തിയ യുവാവിനാണ് പൊലീസ് പിഴ ചുമത്തിയത്. ഹെല്‍മെറ്റില്ലാതെ കെഎ ഒ4 കെഎഫ് 9072 എന്ന നമ്പരിലുള്ള വാഹനമായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. മാല എന്ന വ്യക്തിയുടെ പേരിലാണ് സ്‌കൂടര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍ടി നഗര്‍ പൊലീസാണ് കേസ് ചുമത്തിയത്. ഡിസംബര്‍ 18 തീയതി മാത്രം നാല് തവണയാണ് ഇയാള്‍ നിയമലംഘനങ്ങള്‍ നടത്തിയത്.

അതേസമയം, സ്‌കൂടര്‍ ഓടിച്ചയാള്‍ തന്നെയാണോ ഉടമ എന്ന് ഉറപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വാഹനം ഓടിച്ച യുവാവിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Most Wanted | 11 മാസത്തിനുള്ളില്‍ 634 തവണ നിയമലംഘനം നടത്തി; അടക്കേണ്ടത് 3.2 ലക്ഷം രൂപ പിഴ; ഹെല്‍മെറ്റില്ലാതെ കറങ്ങി നടന്ന ഈ സ്‌കൂടി റൈഡറെ തിരഞ്ഞ് ബെംഗ്‌ളൂറു പൊലീസ്



Keywords: News, National, National-News, Police-News, Bengaluru News, ₹3.2 Lakh, Challan, 11 Months, Police, Traffic, Look Out, Scooty Rider, Helmet, Fine, ₹3.2 lakh challan in 11 months: Bengaluru police on look out for this scooty rider without helmet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia