Dead | മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ 3 മരണം, വേലച്ചേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ക്കും അടയാറില്‍ മരം കടപുഴകി വീണ് ഒരാള്‍ക്കും പരുക്കേറ്റു, മലയാളികള്‍ക്കായി നോര്‍കയുടെ ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിച്ചു

 


ചെന്നൈ: (KVARTHA) ചെന്നൈയില്‍ മിഷോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുകയാണ്. കനത്ത മഴയില്‍ മൂന്നുമരണം റിപോര്‍ട് ചെയ്തു. വെള്ളക്കെട്ടില്‍ വീണും, ഷോകേറ്റും മതില്‍ തകര്‍ന്നു വീണുമാണ് മരണം. മതില്‍ തകര്‍ന്നു വീണ് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഈസ്റ്റ് കോസ്റ്റല്‍ റോഡിലെ കനത്തൂര്‍ ഏരിയയിലാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Dead | മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ 3 മരണം, വേലച്ചേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ക്കും അടയാറില്‍ മരം കടപുഴകി വീണ് ഒരാള്‍ക്കും പരുക്കേറ്റു, മലയാളികള്‍ക്കായി നോര്‍കയുടെ ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിച്ചു

ചെന്നൈ ബ്രോഡ് വേയില്‍ ഷോകേറ്റ് ദിണ്ടിഗല്‍ സ്വദേശി പത്മനാഭന്‍ മരിച്ചു. മഴയത്ത് റോഡിലൂടെ പോകുമ്പോഴാണ് പത്മനാഭന് ഷോകേറ്റത്. വേലച്ചേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് ആറു പേര്‍ക്ക് പരുക്കേറ്റു. അടയാറില്‍ മരം കടപുഴകി വീണ് ഒരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം എന്നീ ജില്ലകള്‍ക്ക് ചൊവ്വാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റ് ചെന്നൈ തീരത്തിന് 100 കിലോമീറ്റര്‍ അകലെ എത്തും. തുടര്‍ന്ന് തമിഴ്‌നാട് തീരത്തോട് സമാന്തരമായി സഞ്ചരിച്ച് ചൊവ്വാഴ്ച പുലര്‍ചെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ തീരം തൊടും. വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്സ് ഉള്‍പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതിശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ പലഭാഗത്തുനിന്നുമുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ആറു ഡാമുകളുടെ ശേഷിയുടെ 98 ശതമാനം നിറഞ്ഞതായി ജലവകുപ്പ് അറിയിച്ചു. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചെന്നൈയില്‍ അടിയന്തരയോഗം ചേര്‍ന്നു. റണ്‍വേയില്‍ ഉള്‍പെടെ വെള്ളം കയറിയ സാഹചര്യത്തില്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇവിടെ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം തിങ്കളാഴ്ച രാത്രി 11 വരെ അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

24 മണിക്കൂറിനിടെ 196 മിലീമീറ്റര്‍ മഴയാണ് മീനമ്പാക്കത്ത് മാത്രം പെയ്തത്. നുങ്കമ്പാക്കത്ത് ഇത് 154.3 മിലീമീറ്ററാണ്. തിങ്കളാഴ്ച പുലര്‍ചെ അഞ്ചരവരെയുള്ള കണക്കാണ് ഇത്. തമിഴ്നാടിന്റെ തീരദേശ ജില്ലകളില്‍ 5,000 ദുരിതാശ്വാസ കാംപുകളാണ് സര്‍കാര്‍ ഒരുക്കിയത്. ദുരിതാശ്വാസ നടപടികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി. 

വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂര്‍, കടലൂര്‍, ചെങ്കല്‍പേട്ട എന്നിവിടങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ ഒമ്പതും ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ടും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി എംകെ സ്റ്റാലിന്‍ സംസാരിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതല്‍ യൂനിറ്റുകളെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ 12 യൂനിറ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ചെന്നൈയിലെ മലയാളികള്‍ക്കായി നോര്‍കയുടെ ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിച്ചു. ഹെല്‍പ് ലൈന്‍: 9176681818, 9444054222, 9790578608, 9840402784, 9444467522, 9790857779, 9444186238.

Keywords:  3 dead in Southern India, roads, runway submerged as Cyclone Michaung nears, Chennai, News, Dead, Injury, Migrant Workers, Cyclone, Help Line, MK Stalin, Chief Minister, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia