Dead Body | മണിപ്പൂരിൽ തെങ്‌ നൗപാൽ ജില്ലയിലുണ്ടായ വെടിവയ്പിൽ 13 മൃതദേഹങ്ങൾ കണ്ടെടുത്തു

 


തെങ് നൗപാല്‍: (KVARTHA) മണിപ്പൂരിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചതായി റിപോര്‍ട്. തിങ്കളാഴ്ച ഉച്ചയോടെ ജില്ലയിലെ ലെയ്തു ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

വെയിവയ്പ്പിന് പിന്നാലെ അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിലാണ് പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ക്കരികില്‍ നിന്നും ആയുധങ്ങളൊന്നും സേന കണ്ടെത്തിയിട്ടില്ല. വെടിയേറ്റ് മരിച്ചവര്‍ പ്രദേശവാസികളല്ലെന്നും മറ്റ് ദേശത്ത് നിന്ന് പ്രദേശത്തെത്തിയ ഇവര്‍ ഗ്രാമവാസികളുമായി വെടിവയ്പ്പ് നടത്തിയതാകാമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Dead Body | മണിപ്പൂരിൽ തെങ്‌ നൗപാൽ ജില്ലയിലുണ്ടായ വെടിവയ്പിൽ 13 മൃതദേഹങ്ങൾ കണ്ടെടുത്തു

ഞായറാഴ്ച മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍കാര്‍ പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. എന്നാല്‍, ചില ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡിസംബര്‍ 18 വരെ നിയന്ത്രണങ്ങള്‍ തുടരും. 

ചന്ദേല്‍, കാക്ചിംഗ്, ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാക്ചിംഗ്, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ്, കാങ്പോക്പി, ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി, തൗബല്‍, തെങ്നൗപാല്‍, കാക്ചിംഗ്പി എന്നീ ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മണിപ്പൂരിലെ വിമത ഗ്രൂപായ യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടുമായി കഴിഞ്ഞ മാസം കേന്ദ്രസര്‍കാര്‍ സമാധാന കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കാന്‍ തീരുമാനിച്ചത്. യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF) കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചത്.

മേയ് മൂന്നിന് മണിപ്പൂരില്‍ മേയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിദ്വേഷകരമായ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തുന്നതിനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. സെപ്റ്റംബര്‍ 23ന് നിരോധനം താല്‍കാലികമായി നീക്കിയെങ്കിലും 26ന് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മെയ് മൂന്നു മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം. പിന്നീട് കോടതി ഇടപെട്ടതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.

Keywords:  13 bodies recovered in Manipur after firing incident in Tengnoupal district, Manipur, News, Gun Attack, Dead Body, Internet, Mobile Phone, Court, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia